ലോ അക്കാദമി: പ്രതിഷേധം തുടരുന്നു, ക്ലാസുകള്‍ ആരംഭിക്കാനായില്ല
പേരൂര്‍ക്കട: സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അവസാനമില്ല. ഇന്നലെ ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ മാനേജ്മെന്റിന് സാധിച്ചില്ല. കോടതിയുത്തരവു പ്രകാരം ശക്തമായ പൊലിസ് സംരക്ഷണമുള്ളതിനാല്‍ ക്ലാസുകള്‍ തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചില വിദ്യാര്‍ഥി സംഘടനകള്‍ പഠിപ്പുമുടക്ക് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനേജ്മെന്റ് തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോവുകയായിരുന്നു.
അഞ്ചു വിദ്യാര്‍ഥി സംഘടനകളാണ് ശക്തമായ സമരവുമായി രംഗത്തുള്ളത്.ഇന്നലെയും ലോ അക്കാദമി പരിസരത്ത് സര്‍വ്വ സന്നാഹവുമായി പൊലിസ് നിലയുറപ്പിച്ചിരുന്നു. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ അക്കാദമി പരിസരത്ത് വരുന്നപക്ഷം അവരെ തടയാന്‍ വിവിധ സംഘടനാ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു.
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വി. എസ് അച്യുതാനന്ദന്, പി.കെ കുഞ്ഞാലിക്കുട്ടി, വി.എം സുധീരന്,വി. മുരളീധരന്, തുടങ്ങിയവര്‍ സമരപ്പന്തലുകളില്‍ എത്തിയിരുന്നു. ഇനിയിപ്പോള്‍ റഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങാനാണു സാദ്ധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."