ഫണ്ട് വകയിരുത്തിയിട്ടും കുടിവെള്ളം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ചു
മേപ്പയൂര്‍: കഴിഞ്ഞ സര്‍ക്കാര്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വേണ്ടി പഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം രൂപവരെ ചെലവഴിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിട്ടും മേപ്പയൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലും കുടിവെള്ളം എത്തിയില്ല. ഇതിനുള്ള നടപടി സ്വീകരിക്കാത്തതില്‍ യു.ഡി.എഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കായലോട് നടേരി തോട്ടില്‍, മേപ്പയൂര്‍ ടൗണ്‍ മുതല്‍ ട്രാന്‍സ്‌ഫോര്‍മര്‍ മുക്ക് വരെയുള്ള പ്രദേശത്ത് ടൗണില്‍ താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളടക്കം കാര്യംസാധിക്കുന്നത് റോഡരികിലാണെന്നതിനാല്‍ കാലവര്‍ഷം ശക്തിപ്പെടുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. ഇത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം മുഖേന പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ അശോകന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ.കെ മൊയ്തീന്‍, കെ.വി ദിവാകരന്‍, കെ.പി രാമചന്ദ്രന്‍, കെ.പി മൊയ്തി, പൂക്കോട്ട് ബാബുരാജ്, കെ.എം ബാലന്‍, ശ്രീനിലയം വിജയന്‍, ആന്തേരി ഗോപാലകൃഷ്ണന്‍ സംസാരിച്ചു. എം.കെ അബ്ദുറഹ്മാന്‍ സ്വാഗതവും പി ബാലന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."