HOME
DETAILS

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ 'വിചാരണ' ചെയ്തു

  
backup
January 26 2017 | 06:01 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4

 

കട്ടപ്പന: നോട്ട് നിരോധനമെന്ന വിഡ്ഢിത്തം കാട്ടിയ മോഡി രാജ്യത്തെ ജനതയെ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് മന്ത്രി എം .എം മണി പറഞ്ഞു. നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭവിച്ച തെറ്റ് തിരുത്താന്‍ തയ്യാറാകാത്ത ബി.ജെ.പി നേതൃത്വം ജനതയെ കബളിപ്പിക്കുകയാണ്. ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി കുത്തക മുതലാളിത്ത ശക്തികള്‍ക്കുവേണ്ടിയാണ് മോദി നോട്ട് നിരേധനം ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്ററി സമതിക്ക് മുമ്പില്‍ ഉത്തരം പറയാനാവാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നക്ഷത്രമെണ്ണുന്നു.
അംബാനി ഉള്‍പ്പെടെയുള്ള വന്‍കിടക്കാരും ചില നടന്‍മാരുംം മാത്രമേ നോട്ടുനിരോധനത്തെ പിന്തുണച്ചത്. നിരോധനമെന്ന ഭ്രാന്തന്‍ നടപടിക്കെതിരെ ചെറുത്തുനില്‍പ്പും പ്രതിരോധവും ഉയര്‍ത്തുന്നത് ഇടതുപക്ഷം മാത്രമാണ്.
എന്തെക്കെയോ സമരം നടത്തുമെന്ന പ്രഖ്യാപിച്ച കോണ്‍ഗ്രസും പ്രാദേശിക പാര്‍ടികളും പിന്നീട് പിന്‍മാറി. പൗരാവകാശത്തെപ്പോലും വെല്ലുവിളിച്ച് നടപ്പാക്കിയ ജനവിരുദ്ധ നടപടിക്കെതിരെ ഉന്നത നീതിപീഠം ഇടപെടണമെന്ന് എം.എം.മണി ആവശ്യപ്പെട്ടു.
ജനകീയ വിചാരണയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ .എസ് മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ .കെ ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി .എസ് രാജന്‍, പി .എന്‍ വിജയന്‍, സി. വി വര്‍ഗീസ്, കെ .വി ശശി, വി .വി മത്തായി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, എന്‍. ശിവരാജന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago