മലങ്കര അണക്കെട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി
മുട്ടം: നിരവധി കുടിവെള്ള പദ്ധതികളുടെ ശുദ്ധജല സ്രോതസായ മലങ്കര അണക്കെട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി. ജലാശയത്തിന് സമീപത്തെ റിസോര്‍ട്ടില്‍ നിന്നും പെപ്പ് വഴി മലിനജലം ഒഴുക്കുന്നതായാണ് ഇന്നലെ ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ തൊടുപുഴ തഹസില്‍ദാറോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചു.
ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് തൊടുപുഴ തഹസില്‍ദാര്‍ സോമനാഥന് നായരും മുട്ടം വില്ലേജ് ഓഫീസറും ഉള്‍പ്പടെയുള്ള റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു. പരിശോധനയില്‍ ജലാശയത്തിലേക്ക് തുറന്ന് വെച്ച രീതിയില്‍ പൈപ്പ് കണ്ടെത്തിയെങ്കിലും മാലിന്യം ഒഴുകുന്ന നിലയിലായിരുന്നില്ല. അതിനാല്‍ പൈപ്പിലൂടെ മലിനജലം ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട് മുട്ടം വിലേജ് ഓഫിസര്‍ റിസോര്‍ട്ട് ഉടമക്ക് രേഖാമൂലം നിര്‍ദേശം നല്കി മടങ്ങി.
എന്നാല്‍ മലങ്കര ജലാശയത്തിലേക്ക് മലിനജലം ഒഴുക്കുന്നതായുള്ള പരാതിക്ക് പിന്നില്‍ വ്യക്തിവിരോധമാണെന്ന് അലാന്റ റിസോര്‍ട്ട് ഉടമ പ്രിന്‍സ് മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."