HOME
DETAILS

എസ്.എം.ഇ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം ആദ്യദിനം തന്നെ പൂട്ടിക്കെട്ടി

  
backup
January 26 2017 | 06:01 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%87-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f


കോട്ടയം: എസ്.എം.ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോട്ടയം നഗരത്തില്‍ ആരംഭിച്ച 'അനിശ്ചിതകാല' ധര്‍ണ ആദ്യ ദിവസം തന്നെ പൂട്ടിക്കെട്ടി. എസ്.എം.ഇയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണാ സമരം അപ്രതീക്ഷിതമായി നിര്‍ത്താന്‍ കാരണം വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ രാഷ്ട്രീയ ചേരിതിരിവാണ്. മലപോലെ വന്നത് എലിപോലെ പോയ കാഴ്ച്ചയ്ക്കായിരുന്നു അക്ഷര നഗരി കാഴ്ച്ചവെച്ചത്.
രാവിലെ 11ന് തുടങ്ങിയ സമരം വൈകിട്ട് 3.30ന് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം സമരം പ്രായോഗികമല്ലെന്ന് കണ്ടെതിനാല്‍ രക്ഷാകര്‍ത്താക്കളുടെ യോഗം ചേര്‍ന്ന് സമരം പിരിച്ചുവിടുകയായിരുന്നെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടെ സമരവുമായി മുന്‍പോട്ടുപോകാനുള്ള നിലപാടില്‍ ചില വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നത് വാക്കേറ്റത്തിന് കാരണമായി.എട്ടു സെന്ററുകളിലെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നടത്തിയ സമരമാണ് ഫലം കാണാതെ ആദ്യം ദിനം തന്നെ അവസാനിപ്പിച്ചത്.
ഇന്നലെ മുതല്‍ ഗാന്ധിസ്‌ക്വയറില്‍ അനിശ്ചിതകാല ധര്‍ണ നടത്താനായിരുന്നു സമരസമിതിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി മൂവായിരത്തോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ടൗണില്‍ പ്രകടനം നടത്തുകയും ഗാന്ധിസ്‌ക്വയറിന് ചുറ്റും കുത്തിയിരിക്കുകയും ചെയ്തു.
പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ലോഗോസ് ജംഗ്ഷന്‍ വഴി ടി.ബി. റോഡ്, കെ.എസ്.ആര്‍.ടി.സി ചുറ്റി പ്രകടനമായാണ് വിദ്യാര്‍ഥികള്‍ ഗാന്ധി സ്‌ക്വയറില്‍ എത്തിയത്. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജോബിന്‍ ജോസഫ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കളുടെ യോഗം ചേര്‍ന്ന് മൂന്നരയോടെ സമരം പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.
സമരത്തേക്കാള്‍ പ്രായോഗികം നിയമ നടപടികള്‍ സ്വീകരിക്കുകയാണെന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ അഭിപ്രായം യോഗത്തില്‍ ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് രക്ഷകര്‍തൃ പ്രതിനിധി സുരേഷ് തൂമ്പുങ്കല്‍ പറഞ്ഞു. ഇന്ന് ജനറല്‍ കമ്മിറ്റി യോഗം ചേര്‍ന്നു അന്തിമ തീരുമാനമെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago