സമരം ചെയ്ത വീട്ടമ്മമാരെ യൂനിയന്‍ തൊഴിലാളികള്‍ അക്രമിച്ചതായി പരാതി
മട്ടാഞ്ചേരി: പുതുതായി തുറന്ന ബിവറേജസ് ഔട്ട്ലെറ്റിനെതിരേ പ്രതിഷേധ സമരം നടത്തിയ വീട്ടമ്മമാരെ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി.
തോപ്പുംപടി സാന്തോം കോളനിയിലാണ് ചൊവാഴ്ച മുതല്‍ ബിവറേജസ് ഔട്ട് ലെറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഔട്ടലേറ്റിനെതിരെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.
ഒറ്റദിവസം കൊണ്ട് പ്രദേശത്തെ വീട്ടമ്മമാര്‍ മുഴുവനായി പ്രതിഷേധ സമരത്തില്‍ കൈകോര്‍ത്തതോടെ സമരത്തിന് ശക്തിയാര്‍ജിച്ചു.
ഇതോടെയാണ് പ്രദേശത്തെ ചുമട്ടുതൊഴിലാളികളില്‍ ചിലര്‍ രോഷാകുലരായത്. നാലോളം വരുന്ന സി.ഐ.ടി.യു തൊഴിലാളികള്‍ ബലമായി ഔട്ട് ലെറ്റിലേക്ക് കയറുകയും ഇവരെ തടഞ്ഞതോടെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ദേവി, റംല എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തടയാന്‍ വന്ന മനോജ്, കണ്ണന് എന്നിവര്‍ക്കും മര്‍ദനമേറ്റു.സ്ത്രീകളെ മര്‍ദിക്കുന്നത് കണ്ടിട്ടും പൊലിസുകാര്‍ കാഴ്ചക്കാരായി നോക്കി നിന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."