വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതില്‍ ജില്ലയില്‍ മെല്ലേപോക്ക് സമീപനം
കാക്കനാട്: രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ 2016-17 വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതില്‍ ജില്ലയില്‍ മെല്ലേപോക്ക് സമീപനം. വാര്‍ഷിക പദ്ധതി അവലോക റിപ്പോര്‍ട്ടില്‍ ജില്ല പന്ത്രണ്ടാം സ്ഥാനത്താണ്. 426 കോടിയാണ് പദ്ധതികളുടെ ആകെ അടങ്കല്‍ തുക. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചതാകട്ടെ 82.41 കോടി മാത്രമാണ്, 19.3 ശതമാനം. എറണാകുളത്തിന്റെ തൊട്ടടുത്ത ഇടുക്കി, ആലപ്പുഴ ജില്ലകള്‍ വാര്‍ഷിക പദ്ധതി ചെലവഴിക്കുന്നതില്‍ ഒന്നും രണ്ടും സ്ഥാനത്താണ്.
ഇടുക്കി 27.5 ശതമാനവും ആലപ്പുഴ 25.8 ശതമാനവും ചെലവഴിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതില്‍ തൃശ്ശൂരും കോട്ടയവും എറണാകുളത്തേക്കാള്‍ പിന്നിലായതെന്നാണ് ഇവിടെ ആശ്വസം.തൃശ്ശൂര്‍ 17.6 ശതമാനവും കോട്ടയം 17 ശതമാനവുമാണ് ചെലവഴിച്ചത്. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കുന്ന മെല്ലേപ്പോക്ക് നയമാണ് ജില്ലയെ 12ാം സ്ഥനത്തേക്ക് താഴ്ത്തിയത്. ജില്ലാ പ്ലാനിങ് ഓഫിസ് പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് 82 പഞ്ചായത്തുകളില്‍ 41 എണ്ണം മാത്രമാണ് 25 ശതമാനം തുക ചെലവഴിച്ചത്. കടങ്ങല്ലൂര്‍,കവളങ്ങാട്, നെല്ലിക്കുഴി പഞ്ചായത്തുകളാണ് ഏറ്റവും കുറച്ച് തുക ചെലവഴിച്ചത്. നെല്ലിക്കുഴിയും കവളങ്ങാടും യഥാക്രമം 12.95 ശതമാനവും 11.16 ശതമാനം മാത്രം. കടങ്ങല്ലൂരാവട്ടെ വെറും 10.10 ശതമാനവും.
1,600ഓളം പദ്ധതികളാണ് 201415 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിനുണ്ടായിരുന്നത്. പദ്ധതി തുക ചെലവഴിക്കുന്നതില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനും വളരെ മോഷം പ്രകടമാണ് കാഴ്ചവെക്കുന്നത്. നിയമസഭ തെരഞ്ഞടുപ്പില്‍ മൂന്ന് മാസത്തെ പെരുമാറ്റച്ചട്ടവും സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ക്കായി ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന തുക സര്‍ക്കാര്‍ തിരിച്ചെടുത്തതാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍മാണം അവതാളാത്തിലാക്കിയതെന്നാണ് ഡി.പി.സി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശസനല്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."