സൈനിക ശക്തി പ്രകടമാക്കി പരേഡ്; രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സംസ്‌ക്കാരവും പൈതൃകവും വിളിച്ചോതി 68ാം റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ പതാക ഉയര്‍ത്തി. അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹ്യാനാണ് ഇത്തവണ റിപ്പബ്ലിക് ആഘോഷങ്ങളില്‍ മുഖ്യാതിഥി. കനത്ത സുരക്ഷാവലയത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരങ്ങളും കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും വീഥികളില്‍ അണിനിരന്നു. മലയാളിയായ ലഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ് നാവികസേനയെ നയിച്ചത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം യു.എ.ഇയുടെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു.
ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച എല്‍.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരങ്ങേറ്റവും ഇത്തവണത്തെ പരേഡില്‍ നടന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ആധുനിക ബോഫോഴ്‌സ് പീരങ്കി ' ധനുഷ്് ' പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
സൈനികര്‍ക്കുള്ള ബഹുമതികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."