പ്രൗഢോജ്വലമായി കുന്നംകുളത്തെ റിപ്പബ്ലിക്ക് ദിനാഘോഷം
കുന്നംകുളം: രാജ്യത്തിന്റെ 68ാമത് റിപ്പബ്ലിക്ക് ദിനാഘോഷം കുന്നംകുളത്ത് പ്രൗഢോജ്വലമായി. നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പതാക ഉയര്‍ത്തി. രാവിലെ 8 ന് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ സി.വി ബേബി, പി.ജി ജയപ്രകാശ്, സ്ഥിരം സമതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, കക്ഷി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നഗരസഭ അതിര്‍ത്തിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ ആന ന്ദിലാഴ്ത്തി. റാലിയില്‍ പങ്കെടുക്കുന്ന പ്ലോട്ടുകള്‍ക്ക് സമ്മാനമുïെന്നതിനാല്‍ ആവേശകരമായിരുന്നു മത്സരം. പോളി ടെക്ക്‌നിക്ക് കോളേജ്, പഴഞ്ഞി എം.ഡി കോളേജ് എന്നിവര്‍ തമ്മിലുള്ള മത്സരം കാണികള്‍ അവിസ്മരണീയമായ മുഹൂര്‍ത്തമായി. നഗരസഭ പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ചെയര്‍പേഴ്‌സന്‍ സീതാരവീന്ദ്രന്‍. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, സ്ഥിരം സമതി അംഗങ്ങളായ ഷാജി ആലിക്കല്‍, കെ.കെ മുരളി, ഗാതാ ശശി, മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ മാരായ കെ.എ അസീസ്, ബിജു.സി.ബേബി, ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍ റോഡ് വഴി ബസ് സ്റ്റാന്റിനു മുന്നിലൂടെ നഗരം കടന്ന് ബോയ്‌സ് സ്‌കൂളില്‍ റാലി സമാപിച്ചു. റാലിയിലെ മികച്ച പ്രകടനത്തിന് പോളിടെക്ക്‌നിക്ക് കോളേജിന് ഒന്നാം സ്ഥാനവും, എം.ഡി കോളേജ് രïാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ റിപ്പബ്ലിക്ക് സന്ദേശം നല്‍കി. പി.എം സുരേഷ് അധ്യക്ഷനായിരുന്നു.
കൊടുങ്ങല്ലൂര്‍: അഴീക്കോട് രണചേതനയുടെ ആഭിമുഖ്യത്തില്‍ 68ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എ നൗഷാദ് പതാക ഉയര്‍ത്തി. രണചേതന പ്രസിഡന്റ് പി.എസ് മണിലാല്‍ അധ്യക്ഷനായി. വി.എസ് ഗോപിനാഥന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വി.ഐ അഷറഫ്, ഷായി അയ്യാരില്‍, സുഷമ ഗോപാലകൃഷ്ണന്‍, ഇ.എസ് മുഹമ്മദ്‌റാഫി, കെ.കെ റെന്നി, ഒ.എ ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂറ്റ് ഗവ. എല്‍.പി സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷം പി.ടി.എ പ്രസിഡന്റ് ടി.എ നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ സി.പി ബോബന്‍, ടി.കെ സുഷമ, എന്‍.എച്ച് സാംസണ്‍, ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.
പാവറട്ടി: വെങ്കിടങ്ങ് പ്രവാസി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ കേരള രക്ഷാധികാരി ഹസ്സന്‍ കാനാപ്പുള്ളി പതാക ഉയര്‍ത്തി. തൊയക്കാവ് ആര്‍.സി. യു.പി സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനാധ്യാപകന്‍ ഒ.എല്‍ ജോസ് ദേശീയ പതാക ഉയര്‍ത്തി. വെന്മേനാട് എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക സുമ തോമസ് ദേശീയ പതാക ഉയര്‍ത്തി. പൈങ്കണ്ണിയൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക ഷീബ ദേശീയ പതാക ഉയര്‍ത്തി.
കയ്പമംഗലം: റിപബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി മതിലകം റയ്ഞ്ചിലെ മുപ്പത്തിയാറ് മദ്രസകള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ നടന്നു. പുത്തന്‍പള്ളി ദാറുല്‍ ഉലും മദ്രസയില്‍ നടന്ന ചടങ്ങില്‍ മദ്രസ ചെയര്‍മാന്‍ ബഷീര്‍ പുന്നിലത്ത് ദേശീയ പതാക ഉയര്‍ത്തി.
റെയ്ഞ്ച് ജനറല്‍ സെക്രട്ടറി സി.എച്ച്.എം ഫൈസല്‍ ബദരി റിപബ്ലിക് ദിന സന്ദേശം നല്‍കി. സ്വദര്‍ ഹനീഫ് അല്‍ ഖാസിമി അധ്യക്ഷനായി.
കഴിമ്പ്രം ദാറുല്‍ കൗസര്‍ മദ്രസയില്‍ നടന്ന ബാല ഇന്ത്യക്ക് യൂനുസ് ലത്വീഫി, എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് തൗഫീഖ് വാഫി നേതൃത്വം നല്‍കി. മതിലകം ജൗഹറുല്‍ ഹുദാ മദ്‌റസയില്‍ പ്രസിഡന്റ് ഹംസ ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് അബ്ദു സലാം ഫൈസി റെയ്ഞ്ച് ചെയര്‍മാന്‍ മജീദ് മൗലവി ട്രഷറര്‍ പി.ബി ഹംസ ഹാജി, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ബി അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു. നെടുംപറമ്പ് ദാറുല്‍ ഉലൂം മദ്‌റസയില്‍ നടന്ന പരിപാടികള്‍ക്ക് ശഫീഖ് ഫൈസി എസ്.എച്ച്.ഹുസൈന്‍ നേതൃത്വം നല്‍കി. കൂരിക്കുഴി പതിനെട്ടമുറിയില്‍ ഹുസൈന്‍ ഫൈസി വിളക്കുപറമ്പ് നൂറുല്‍ ഈമാന്‍ മദ്‌റസയില്‍ റഫീഖ് അന്‍വരി, ശിഹാബ് മൗലവി എന്നിവരും ചെന്ത്രാപ്പിന്നി എച്ച്.എസ്.റോഡ് മദ്‌റസയില്‍ സുലൈമാന്‍ ബുഹാരി സിദ്ധീഖ് ഫൈസി എന്നിവരും നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി ബാല റാലി, ബാല ഇന്ത്യ, മധുര പലഹാര വിതരണം എന്നിവയും നടന്നു. എമ്മാട് അന്‍വാറുല്‍ ഇസ്ലാം മദ്‌റസ വൈ. പ്രസിഡന്റ് പോക്കാക്കില്ലത്ത് സലീം സാഹിബ് പതാക ഉയര്‍ത്തി സ്വദര്‍ മുഅല്ലിം റിയാസ് മുഈനി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.
വടക്കാഞ്ചേരി: രാജ്യത്ത് രïാം സ്വാതന്ത്ര്യ സമരത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. ഭാരതം നേടിയെടുത്ത വിപ്ലവാത്മകമായ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്ന് വരികയാണ് ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നത് ശരിയല്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വ്യാപക ബോധവല്‍ക്കരണം നടക്കുമ്പോഴും മദ്യശാലകള്‍ നിയന്ത്രിക്കുന്നതിന് ഒരു നടപടിയും ഉïാകുന്നില്ല. ഒന്നും, ഒന്നിനോടും പൊരുത്തപ്പെടുന്നില്ലെന്നതാണ് അവസ്ഥയെന്നും അനില്‍ കൂട്ടി ചേര്‍ത്തു. തലപ്പിള്ളി താലൂക്ക് തല റിപ്പബ്ലിക് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊï് സംസാരിക്കുകയായിരുന്നു എം.എല്‍.എ. വടക്കാഞ്ചേരി മിനി സിവില്‍ സ്‌റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി.കെ വാസു സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, എം.ആര്‍ അനൂപ് കിഷോര്‍, എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ടി.എന്‍ ലളിത, ജയപ്രീത മോഹന്‍, സിന്ധു സുബ്രഹ്മണ്യന്‍, ടി.ബ്രീജാകുമാരി, ഉമ്മര്‍ ചെറുവായില്‍, മനോജ് കടമ്പാട്ട്, ജോണി ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ തെക്കുംകര സ്വദേശി കെ.പി.എസ് മേനോന്‍, മുള്ളൂര്‍ക്കര സ്വദേശി വി.കെ വിജയന്‍ എന്നിവരെ ആദരിച്ചു.
എരുമപ്പെട്ടി: എയ്യാല്‍ ജന്നത്തുല്‍ ഉലൂം മദ്രസയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് കെ.എം സെയ്തുണ്ണി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് എം.എന്‍.കെ മൗലവി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മഹല്ല് സെക്രട്ടറി കെ.എം മുഹമ്മദ്, കെ.എ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുരപലഹാരങ്ങളും പാനീയവും വിതരണം ചെയ്തു.
എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ സി.എം പൊന്നമ്മ പതാക ഉയര്‍ത്തി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനശല മോന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സന്ദേശറാലി നടത്തി. എസ്.എം.സി ചെയര്‍മാന്‍ എം.എ ഉസ്മാന്‍, പ്രധാനാധ്യാപിക എ.എസ് പ്രേംസി, ഡെപ്യൂട്ടി എച്ച്.എം.എ.എ അബ്ദുള്‍ മജീദ്, അധ്യാപകരായ ടി.എം കമറുദ്ദിന്‍, എം.എസ് രാമകൃഷ്ണന്‍, ഷിജു, ഇന്ദ്രന്‍, മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."