കുന്നംകുളം ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് പുതിയ പ്രതീക്ഷ
കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് പുതിയ പ്രതീക്ഷ. പദ്ധതിയുടെ ആദ്യഘട്ട നിര്‍വഹണത്തിനായുള്ള 15 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതി രേഖ നഗരസഭ ഡി.പി.സിക്ക് സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ നീïു നിന്ന കുന്നംകുളത്തുകാരുടെ സ്വപ്നമായി മാറിയിരുന്ന ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനു പുതിയ ചിറകുകള്‍ മുളക്കുകയാണ്.
2006ല്‍ നിലച്ചുപോയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന രïു ഭരണസമിതികള്‍ക്കും പൂര്‍ത്തികരിക്കാനായിരുന്നില്ല. ബി.ഒ.ടി വ്യവസ്ഥയിലും പി.പി.പി വ്യവസ്ഥയിലും
നിര്‍മാണം തുടരാന്‍ ശ്രമിച്ചെങ്കിലും നിയമ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും മൂലം പദ്ധതി സ്വപ്നമായി അവശേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം 50 കോടി രൂപ ചെലവ് വരുന്ന ബസ് സ്റ്റാന്‍ഡ് നിര്‍മാണം നഗരസഭ നേരിട്ട് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതു പ്രായോഗികമല്ലെന്നും നഗരസഭക്ക് ഒരിക്കലും പൂര്‍ത്തികരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഇതുവരെയുïായിരുന്ന പൊതുജധാരണ. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു പദ്ധതി പൂര്‍ത്തികരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ നഗരസഭ.
ഇതിനു മുന്നോടിയായാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനുള്ളിലെ കടമുറികളെ സജ്ജീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം നഗരസഭ ഡി.പി.സിക്കു മുന്നില്‍ പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. നിലവില്‍ ബസ് സ്റ്റാന്‍ഡിനകത്തെ കടമുറികള്‍ അറ്റകുറ്റപ്പണികള്‍ നടത്താനും പ്ലാസ്റ്ററിംഗ്
ചെയ്യാനുമാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.
തുടര്‍ന്ന് കടമുറികളില്‍ നിന്നും ഈടാക്കുന്ന തുക ഉപയോഗിച്ച് സ്റ്റാന്‍ഡ്‌ന്റെ തറപ്പണികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറ്റാനാകുമെന്ന കണക്കുക്കൂട്ടലിലാണ് നഗരസഭ. ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ വീïും ഒരിക്കല്‍ കൂടി കുന്നംകുളത്ത് ബസ്
സ്റ്റാന്‍ഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉïായിരിക്കുന്നത്. 50 കോടി രൂപ ചിലവിട്ട് അത്യാധുനിക ടെര്‍മിനല്‍ എന്നതിനു പകരം കുന്നംകുളത്തിന് അടയന്തിര അവശ്യമായ ബസ്റ്റാന്റ് പ്രായോഗികമായി നിര്‍മ്മിക്കുക എന്നതാണ് നിലവില്‍ ഭരണ സമതിയുടെ കണക്കുകൂട്ടല്‍.
15 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടത്തിന്റെ ബാക്കിയുള്ള പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഇത് വാടകക്ക് നല്‍കി ആ പണം ഉപയോഗിച്ച് ബസ് സ്റ്റാന്റില്‍ ബസുകള്‍ക്ക് വന്നു പോകാനുള്ള സൗകര്യവും, അനുബന്ധ റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കുക എന്നതാണ് ഉദേശിക്കുന്നത്.
കൃത്യമായ ഭൂരിപക്ഷമില്ലാതെ ഞാണില്‍ കിടന്നാടുമ്പോള്‍ ബസ് സ്റ്റാന്റ് പദ്ധതി പ്രായോഗിക തലത്തിലെത്തിക്കുന്നതോടെ പ്രതിപക്ഷത്തിന്റെ നാവടക്കാനും പൊതുജന പിന്തുണ ആര്‍ജ്ജിക്കാനുമാകുമെന്ന വിശ്വാസത്തിലാണ് നിലവില്‍ ഭരണ സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."