ണ്ടുവര്‍ഷം മുമ്പ് മൊട്ടിട്ട പ്രണയത്തിന് കോവളത്തെ ആഴക്കടലില്‍ സാഫല്യം
രകോവളം: രണ്ടുവര്‍ഷം മുമ്പ് പ്രണയം മൊട്ടിട്ട അതേ തീരത്തിന്റെ ആഴക്കടലില്‍ അവര്‍ക്ക് പ്രണയസാഫല്യവും. മഹാരാഷ്ട്രക്കാരനായ നിഖില്‍ പവാറിനും സ്‌ളൊവേനിയക്കാരിയായ യുണീക്കക്കുമാണ് കോവളം കടല്‍ പ്രണയ സാഫല്ല്യ വേദിയായത്. റിപ്പബ്ലിക് ദിനത്തില്‍ കടലിനടിയില്‍ ഇരുവരും വിവാഹിതരായി.
ആദ്യം അത്യാവശ്യം അലങ്കരിച്ച തീരത്ത് വരനും വധുവും വിവാഹ വേഷത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് ചെറിയ രീതിയിലിള്ള സല്‍ക്കാരം നടത്തി.തുടര്‍ന്ന് മുങ്ങല്‍ വസ്ത്രങ്ങള്‍ ധരിച്ച് ഇരുവരും കടലിനടിയിലേക്ക് ഊളിയിട്ട് തങ്ങളുടെ വിവാഹം അവിസ്മരണീയമാക്കി.
രാജ്യത്തെ ആദ്യത്തെ കടല്‍ വിവാഹമാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദംകടലിനടിയില്‍ തീരത്ത് നിന്നും ഏറെ ഏറെ അകലെയല്ലാതെ പ്രത്യേകം തയാറാക്കിയ വിവാഹ വേദിയില്‍ വെച്ച് മോതിരം കൈമാറലും പരസ്പരം ശംഖുമാല ചാര്‍ത്തലും പൂര്‍ത്തിയാക്കി സ്‌നേഹ ചുംബനം കൈമാറിയതോടെ ചടങ്ങുകള്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."