മുസ്ലിം സമുദായം സമ്പൂര്‍ണമായി ഖുര്‍ആനിലേക്ക് മടങ്ങണം: കെ.ടി മുഹമ്മദ്കുട്ടി ഹസ്രത്ത്
കൊല്ലം: ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് മുസ്ലിംകള് ജീവിതം ക്രമീകരിച്ചാല്‍ മാത്രമേ ലോകത്തിന് സമാധാനവും ശാന്തിയും കൈവരികയുള്ളൂ എന്ന് പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അതിരാംപട്ടണം കെ.റ്റി.മുഹമ്മദ് കുട്ടി ഹസ്രത്ത്. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ വജ്രജൂബിലി സമാപനത്തിന്റെ ഭാഗമായി 26 ന് മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് റഈസുല്‍ ഉലമാ നഗറില്‍ നടന്ന പ്രതിനിധിസമ്മേളനത്തില്‍ ദുആയ്ക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി നിര്‍മിക്കപ്പെട്ട യത്തീംഖാന സുവര്‍ണ്ണജൂബിലി മജ്ലിസിന്റെ ഉദ്ഘാടനം മന്നാനിയ്യാ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നിര്‍വ്വഹിച്ചു. രാവിലെ നടന്ന ഖുര്‍ആന്‍ ക്ലാസ്സിന് അന്നസീം ചീഫ് എഡിറ്റര്‍ ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാഖ് മൗലവി നേതൃത്വം നല്കി. സി.എ മൂസാ മൗലവി റിപ്പബ്ലിക് ദിന സന്ദേശം നല്കി. പാങ്ങോട് എ.ഖമറുദ്ദീന് മൗലവി ദേശീയ പതാക ഉയര്‍ത്തി. 12 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, കെ.പി.മുഹമ്മദ്, മുഹമ്മദ് നദീര്‍ മൗലവി, എം.എം.ബാവാ മൗലവി, രണ്ടാര്‍കര ബീരാന് മൗലവി, അബ്ദുല്‍ ജബ്ബാര്‍ മൗലവി, വൈ.എം.ഹനീഫാ മൗലവി, നാസിമുദ്ദീന് മന്നാനി, ഇര്‍ശാദ് മൗലവി, റഹ്മത്തുല്ലാ മൗലവി, മുഹ്യുദ്ദീന്‍ മൗലവി, പനവൂര്‍ നിസാര്‍ മൗലവി, കടയ്ക്കല്‍ ജുനൈദ്, സഫീര്‍ഖാന്‍ മന്നാനി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."