പള്‍സ്പോളിയോ നിര്‍മാര്‍ജ്ജന തീവ്രയജ്ഞ പരിപാടി നാളെ
കൊല്ലം: ദേശീയ പള്‍സ്പോളിയോ നിര്‍മാര്‍ജ്ജന തീവ്രയജ്ഞ പരിപാടി നാളെയും ഏപ്രില്‍ 2നും ജില്ലയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷെര്‍ളി, ആര്.സി.എച്ച് ഓഫിസര്‍ ഡോ. വി. കൃഷ്ണവേണി, മാസ്മീഡിയാ ഓഫിസര്‍ എം. റമിയാബീഗം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8ന് കൊല്ലം വിക്ടോറിയാ ആശുപത്രിയില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ചുവയസിനു താഴെപ്രായമുള്ള 1,26,633 കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്ന് നല്‍കും.
ആരോഗ്യകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേസ്റ്റേഷനുകള്‍, സ്വകാര്യ ആശുപത്രികള്‍, ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍, തിരഞ്ഞെടുത്ത സ്കൂളുകള്‍ ഉള്‍പ്പെടെ 1623 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 ട്രാന്‍സിറ്റ് ബൂത്തുകളും 38 മൊബൈല്‍ ബൂത്തുകളുമുണ്ട്. 3316 വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാണ്. അന്നേദിവസം പോളിയോ ലഭിക്കാത്ത കുട്ടികള്‍ക്ക് അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും.
രാവിലെ 8മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തനം. ജില്ലാതലത്തില്‍ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ പ്രതിനിധീകരിക്കുന്ന ജില്ലാ ടാസ്ക് ഫോഴ്സ് മീറ്റിങും ചേര്‍ന്നിരുന്നു.
പരിപാടി സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസ് കേന്ദ്രീകരിച്ച് രുപീകരിച്ച കണ്ട്രോള് റൂം നമ്പര്‍: 8943341430, 9446447829, 9745199011.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."