ലോ അക്കാദമി പ്രശ്നം: മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി
കൊല്ലം: ലോ അക്കാദമി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം.
കൊല്ലം കരുനാഗപള്ളിയില്‍ വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിണറായിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്.
ലോ അക്കാദമി പ്രശ്നത്തില്‍ വിവാദത്തില്‍ പെട്ട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷി നായരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.
ലോ അക്കാദമിയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള പ്രമേയം യോഗത്തില്‍ വോട്ടെടുപ്പിലൂടെ പാസാക്കി. തുടര്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ലോ അക്കാദമിയിലെ ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍ അഞ്ച് വര്‍ഷത്തേക്ക് ഇടപെടുന്നതിനാണ് സിന്‍ഡിക്കേറ്റ് യോഗം വിലക്കേര്‍പ്പെടുത്തിയത്.
കൂടുതല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം പാസാക്കി സിന്‍ഡിക്കേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവി മരുമകള്‍ അനുരാധക്ക് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ അധിക മാര്‍ക്ക് അനുവദിച്ച നടപടിയെ കുറിച്ച് പരീക്ഷാ വിഭാഗം അന്വേഷിച്ച് നടപടിയെടുക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."