നോട്ട് അസാധുവാക്കിയത് ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് അരുണ്‍ ഷൂരി
ഹൈദരാബാദ്: കള്ളപ്പണം പിടിയ്ക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും പത്രപ്രവര്‍ത്തകനുമായി അരുണ്‍ ഷൂരി.
കള്ളപ്പണക്കാരില്‍ ആരെങ്കിലും ഇന്ത്യയില്‍ പണം സൂക്ഷിക്കുമോയെന്ന് ചോദിച്ച അദ്ദേഹം എല്ലാ പണവും വിദേശ ബാങ്കുകളിലായിരിക്കുമല്ലോയെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരുണ്ടെങ്കില്തന്നെ അത് ഭൂമി വാങ്ങിച്ചും എസ്റ്റേറ്റുകള്‍ വാങ്ങിച്ചും മാറ്റും. കള്ളപ്പണക്കാരെന്ന കൊതുകുകളെല്ലാം സ്വിറ്റ് സര്ലാന്റിലേയ്ക്ക് പറന്നുപോയ ശേഷം ഇവിടെ അവയെ കൊല്ലാന്‍ വടിയെടുത്തിട്ട് എന്ത് കാര്യമെന്നും ഷൂരി ചോദിച്ചു. ഹൈദരാബാദ് സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് കള്ളപ്പണം നിയന്ത്രിയ്ക്കാനായോ എന്ന് ജനങ്ങള്‍ക്കാര്‍ക്കും അറിയില്ല. നോട്ട് അസാധുവാക്കല്‍ നോട്ടമുണ്ടാക്കിയോ അതോ രാജ്യത്തിന് കോട്ടമുണ്ടാക്കിയോ എന്ന കാര്യത്തില്‍ ആര്‍ക്കും ഇതുവരെ വ്യക്തമായ ഒരു നിഗമനത്തിലും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അരുണ്‍ ഷൂരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."