കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍ 29-01-2017
ഒന്നാം സെമസ്റ്റര്‍
ബിരുദ സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ (സി.യു.സി.ബി.സി.എസ്.എസ്-നവംബര്‍ 2015) മൂല്യനിര്‍ണയ സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് ഫെബ്രുവരി ഒന്നിന് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടക്കും. എല്ലാ ചീഫ് എക്‌സാമിനര്‍മാരും മാര്‍ക്ക്ഷീറ്റുകളും ബില്ലുകളും സഹിതം ഉച്ചക്ക് ഒന്നിനകം ക്യാംപില്‍ എത്തണം.
മൂല്യനിര്‍ണയ
ക്യാംപ് മാറ്റി
ജനുവരി 30 മുതല്‍ തൃശൂര്‍ വിമല കോളജില്‍ നടത്താനിരുന്ന എം.എ ഇംഗ്ലിഷ് രണ്ടാം സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാംപ് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അപേക്ഷ ക്ഷണിച്ചു
അഫിലിയേറ്റഡ് കോളജുകളില്‍ 2014, 2015 വര്‍ഷത്തില്‍ ബിരുദ പഠനത്തിന് (സി.യു.സി.ബി.സി.എസ്.എസ്) ചേര്‍ന്ന് ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം കോളജ് പഠനം തുടരാനാവത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. അപേക്ഷ പിഴകൂടാതെ ഫെബ്രുവരി പത്ത് വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തില്‍ പറഞ്ഞ മുഴുവന്‍ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എസ്.ഡി.ഇ ബില്‍ഡിംഗ്, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 15-നകം സമര്‍പ്പിക്കണം.
50 രൂപ സ്‌പോട്ട് അഡ്മിഷന്‍ ഫീയായി അടച്ച് എസ്.ഡി.ഇയില്‍ സമര്‍പ്പിച്ച് സ്‌പോട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഇവര്‍ക്കായി പിന്നീട് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356,
എം.സി.ജെ
പുനഃപരീക്ഷ
2016 ഒക്‌ടോബര്‍ 14-ന് പഠനവകുപ്പില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം പേപ്പര്‍ എംപിഎം.സി.ജെ1സി 02-അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് കമ്മ്യൂണിക്കേഷന്‍ തിയറീസ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഫെബ്രുവരി 15-ന് ഉച്ചക്ക് 1.30-ന് പഠനവകുപ്പില്‍ നടക്കും.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മോഡിലുള്ള ഒന്നാം സെമസ്റ്റര്‍ ബി.എ.ബി.എസ്.സിബി.കോംബി.ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജനുവരി 31 മുതല്‍ ഫെബ്രുവരി15 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് രണ്ടിനകം ലഭിക്കണം.
വിദൂരവിദ്യാഭ്യാസം ഫൈനല്‍ എം.എഎം.എസ്.സിഎം.കോം ഫസ്റ്റ് അപ്പിയറന്‍സ് സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജനുവരി 31 മുതല്‍ ഫെബ്രുവരി 15 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം മാര്‍ച്ച് ഒന്നിനകം ലഭിക്കണം. ഫസ്റ്റ് അപ്പിയറന്‍സ് പരീക്ഷാ അപേക്ഷ എസ്.ഡി.ഇ ഡയറക്ടര്‍ക്കും സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷാ അപേക്ഷ പരീക്ഷാ കണ്‍ട്രോളര്‍ക്കും ലഭിക്കണം.
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 17 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സ്‌പെഷല്‍
സപ്ലിമെന്ററി പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ എം.സി.എ (2005 മുതല്‍ 2009 വരെ പ്രവേശനം) സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 20-ന് ആരംഭിക്കും.
പ്രാക്ടിക്കല്‍
പരീക്ഷ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.ഐ.ഡി (2013 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷ ചേലേമ്പ്ര ഡി.ജി കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ ജനുവരി 31-ന് ആരംഭിക്കും.
എല്‍.എല്‍.ബി ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം, 2008 പ്രവേശനം) റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി റഗുലര്‍സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കും. പി.ആര്‍.1962017
രണ്ടാം സെമസ്റ്റര്‍ എം.ടി.എച്ച്.എം റഗുലര്‍ പരീക്ഷ ഫെബ്രുവരി 20-ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ എം.ബി.എ (സി.യു.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ റഗുലര്‍, നാലും ആറും സെമസ്റ്റര്‍ ഈവനിംഗ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ഒമ്പത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി(സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബി.ആര്‍ക് തിസീസ്
ബി.ആര്‍ക് പത്താം സെമസ്റ്റര്‍(2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ തിസീസ് സമര്‍പ്പിക്കുന്നതിനുള്ള തിയതി ഫെബ്രുവരി പത്ത് വരെ നീട്ടി.
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം
ഒന്നാം സെമസ്റ്റര്‍ ബി.എഡ്(2015 മുതല്‍ പ്രവേശനം) പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഫെബ്രുവരി ഒന്നു മുതല്‍ ഫെബ്രുവരി15 വരെ ലഭ്യമാവും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബി.എബി.എസ്.സിബി.എസ്.സി ഇന്‍ എല്‍.ആര്‍.പിബി.കോംബി.ബി.എബി.എം.എം.സിബി.സി.എബി.എസ്.ഡബ്ല്യൂബി.ടി.എച്ച്.എംബി.വി.സിബി.എച്ച്.എബി.ടി.എഫ്.പിബി.വോക്ബി.എ അഫ്‌സല്‍-ഉല്‍-ഉലമ, ബി.കോം ഓണേഴ്‌സ് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഫെബ്രുവരി നാല് വരെ നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."