ട്രംപിന്റെ ഉത്തരവ് വേദനാജനകമെന്ന് മലാല
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച എക്സിക്യുട്ടീവ് ഉത്തരവ് വേദനാജനകമാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി അഭിപ്രായപ്പെട്ടു. ഭീകരാക്രമണങ്ങളില്‍നിന്നും യുദ്ധഭൂമിയില്‍നിന്നും പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്ന മാതാപിതാക്കളെയും കുട്ടികളെയും അഭയാര്‍ഥികളായി സ്വീകരിക്കുകയില്ലെന്ന വാര്‍ത്ത വളരെ വേദനയോടെയാണ് ശ്രവിച്ചതെന്ന് മലാല പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷമായി യുദ്ധക്കെടുതിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കു നല്‍കിയിരുന്ന സംരക്ഷണം നിര്‍ത്തല്‍ ചെയ്യുന്നത് അമേരിക്കയുടെ പാരമ്പര്യത്തിനു യോജിച്ചതല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. 120 ദിവസത്തേക്ക് അഭയാര്‍ഥികളായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്ന ട്രംപിന്റെ ഉത്തരവ് ഇസ്ലാമിക ഭീകരരെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."