HOME
DETAILS

മലാപറമ്പ് എ.യു.പി സ്‌ക്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  
backup
May 27 2016 | 10:05 AM

%e0%b4%ae%e0%b4%b2%e0%b4%be%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8e-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%82

കൊച്ചി: മലാപറമ്പ് എ.യു.പി സ്‌ക്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിന് റിപ്പോര്‍ട്ട് നല്‍കണം. ഉത്തരവ് നടപ്പാക്കാന്‍ എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്തു കൊടുക്കണം. ആവശ്യമെങ്കില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊലിസ് മേധാവി, സിറ്റി പൊലിസ് കമ്മിഷ്ണര്‍ എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

 

സ്‌ക്കൂള്‍ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.മാര്‍ച്ച് 31 നകം സ്‌ക്കൂള്‍ പൂട്ടാത്തത് എന്തുകൊണ്ടെന്നും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സ്‌ക്കൂള്‍ പൂട്ടുന്നതു സംബന്ധിച്ച് നിരവധി പോംവഴികള്‍ സര്‍ക്കാരിന്റെ മുന്‍പിലുണ്ടെന്നും രണ്ടാഴ്ച്ച കൂടി സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.


ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ സ്‌ക്കൂളിലെത്തിയ എ.ഇ.ഒ യെ സ്‌ക്കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് തിരിച്ചയച്ചിരുന്നു. കോടതി ഉത്തരവുണ്ടെങ്കിലും സ്‌ക്കൂള്‍ അടച്ചുപൂട്ടാന്‍ സമ്മതിക്കില്ലെന്നാണ് സമരസമിതി പറയുന്നു. 70 പേര്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം


145 വര്‍ഷത്തെ പഴക്കമുള്ള സ്‌കൂള്‍ 2014 ഏപ്രില്‍ 10 ന് അര്‍ധരാത്രി മാനേജര്‍ പി.കെ. പത്മരാജും സഹോദരന്‍ പി.കെ. അജിത്തും ചേര്‍ന്ന് മണ്ണുമാന്തി ഉപയോഗിച്ച് തകര്‍ത്തതോടെയാണ് വിഷയം പൊതുജന ശ്രദ്ധയാകര്‍ഷിച്ചത്.


കഴിഞ്ഞമാസവും മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുവാനായി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ എത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സ്‌കൂള്‍ പൂട്ടാനായില്ല. അന്ന് സ്‌കൂളിന്റെ താക്കോല്‍ സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുക്കുകയും ചെയ്തിരുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago