ഉത്സവപ്പറമ്പില്‍ ആര്.എസ്.എസ്-ഡി.വൈ.എഫ.്ഐ സംഘട്ടനം; മൂന്നു പേര്‍ക്ക് വെട്ടേറ്റു
കരുനാഗപ്പള്ളി: പാവുമ്പയില്‍ ഉത്സവപറമ്പില്‍ ആര്.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘട്ടനം. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാവുമ്പ മേഖലാ സെക്രട്ടറി പാവുമ്പ വടക്ക് പുലരിയില്‍ വീട്ടില്‍ അനൂപ് (26), സുഹൃത്തുക്കളായ പാവുമ്പതെക്ക് തേക്കാട്ടില്‍ രാഹുല്‍ രാജേന്ദ്രന്( 18), മറ്റത്ത് തെക്കതില്‍ അതുല്‍ (18) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തൃപ്പാവുമ്പാ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തില്‍ കെട്ട് കാഴ്ചയില്‍ പങ്കെടുക്കുകയായിരുന്ന അനൂപിനെ ബൈക്കുകളിലെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകരായ പത്തംഗ സംഘം ഉത്സവപറമ്പില്‍ വെച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തടയാനെത്തിയപ്പോഴാണ് രാഹുലിനും അതുലിനും വെട്ടേറ്റത്. പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പൊലിസ് പട്രോളിങ് ശക്തമാക്കി. തഴവ വളാലിമുക്കില് നിന്നും തൊടിയൂര്‍ ഭാഗങ്ങളില്‍ നിന്നുമുള്ള ആര്.എസ്.എസ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പരുക്കേറ്റവര്‍ പറയുന്നു. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."