HOME
DETAILS

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്‌പോണ്‍സര്‍ വഴങ്ങി; മാല നാട്ടിലേയ്ക്ക് മടങ്ങി

  
backup
January 29 2017 | 14:01 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81

ജിദ്ദ: സ്‌പോണ്‍സറുടെ പിടിവാശി കാരണം നാട്ടില്‍ പോകാനാകാതെ നാല് മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന കര്‍ണ്ണാടകക്കാരിയായ വീട്ടുജോലിക്കാരി ഇന്ത്യന്‍ എംബസ്സിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കര്‍ണ്ണാടകയിലെ കോലാര്‍ സ്വദേശിനിയും, വിവാഹശേഷം തമിഴ്‌നാട് മധുരയില്‍ സ്ഥിര താമസക്കാരിയുമായ മാല ജീവരാജ് എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമില്‍ ഒരു സഊദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. തുടര്‍ന്ന് പൊലിസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

വനിതാ അഭയകേന്ദ്രത്തില്‍ കണ്ടുമുട്ടിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനോട് മാല തന്റെ ദുരാവസ്ഥ പറഞ്ഞ് നാട്ടിലേയ്ക്ക് തിരികെ പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മാലയുടെ കേസ് ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്ത മഞ്ജു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം മാലയുടെ സ്‌പോണ്‍സറെ നേരിട്ട് കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തനിയ്ക്ക് നല്ലൊരു തുക നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ മാലയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കൂ എന്ന കര്‍ശനമായ നിലപാടിലായിരുന്നു സ്‌പോണ്‍സര്‍.

എന്നാല്‍ ഇവരുടെ നിരന്തരമായി സ്‌പോണ്‍സറില്‍ സമ്മര്‍ദ്ദം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ നഷ്ടപരിഹാരം ഒന്നും വാങ്ങാതെ മാലയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്നും, മൂന്നു മാസത്തെ കുടിശ്ശികശമ്പളം നല്‍കാമെന്നും സ്‌പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  2 months ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago