HOME
DETAILS
MAL
കോണ്‍ഗ്രസിലെ ആര്.എസ്.എസുകാര്‍ ആരെന്ന് ആന്റണി വ്യക്തമാക്കണം: പി.ഡി.പി
backup
January 30 2017 | 01:01 AM
കോഴിക്കോട്: കോണ്‍ഗ്രസില്‍ ആര്.എസ്.എസ് അദൃശ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ മറയ്ക്കുപിന്നില് പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസുകാര്‍ ആരെന്ന് എ. കെ ആന്റണി വ്യക്തമാക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. വൈകിയ വേളയിലെങ്കിലും ഇത്തരമൊരു തുറന്നുപറച്ചില്‍ സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റെ നയം എന്തെന്ന് വ്യക്തമാക്കണം.
മഅ്ദനി ഉള്‍പ്പെടെയുള്ള നിരപരാധികളെ ജയിലിലടക്കുകയും സംഘ്പരിവാര്‍ താല്പര്യസംരക്ഷണാര്ഥം അനന്തമായ ജയില്‍ വാസത്തിനു വിധേയമാക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിലും പാര്‍ട്ടിയിലും ഉണ്ടോയെന്ന് കോണ്‍ഗ്രസും എ.കെ ആന്റണിയും പരിശോധിക്കണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."