യു.എസ് നയത്തോട് യോജിപ്പില്ലെന്ന് ബ്രിട്ടന്‍
ലണ്ടന്‍: അമേരിക്കയില്‍ യു.എസ് പ്രസിഡന്റ് നടപ്പാക്കിയ യാത്രാവിലക്കിനെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ട്രംപിന്റെ ഉത്തരവിനെതിരേ തുടക്കത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച മേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിലപാട് വ്യക്തമാക്കുകയായിരുന്നു. ട്രംപിന്റെ അഭയാര്‍ഥി നയം ബ്രിട്ടന്‍ അംഗീകരിക്കുന്നില്ലെന്ന് മേ പറഞ്ഞു.
തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന തെരേസാ മേ ട്രംപിന്റെ ഉത്തരവിനെതിരേയുള്ള പ്രതികരണം വ്യക്തമാക്കാന്‍ വിസമ്മതിച്ചിരുന്നു.
തുടര്‍ന്ന് ലണ്ടനില്‍ തിരികെയെത്തിയപ്പോഴാണ് യു.എസിന്റെ പുതിയ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്. യു.എസിന്റെ കുടിയേറ്റ നിയമം ആ രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്നും ബ്രിട്ടനിലും അഭയാര്‍ഥി നയമുണ്ടെന്നുമായിരുന്നു തേരേസാ മേയുടെ വക്താവ് പറഞ്ഞത്. ഇതിനെതിരേ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമായി. നിലപാട് മാറ്റവുമായി ആദ്യം രംഗത്തുവന്നത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ആണ്.
അതിനിടെ, വിഷയത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തും. ഇതിനു പ്രധാനമന്ത്രി തെരേസാ മേ നിര്‍ദേശം നല്‍കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് കുടിയേറ്റ നിയമത്തിനെതിരേ ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും രംഗത്തുവന്നു. രണ്ടാം കിട പൗരന്മാര്‍ക്ക് ദുഃഖകരമായ ദിവസമാണെന്ന് പാര്‍ട്ടി എം.പി നദീം സഹാവി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."