HOME
DETAILS
MAL
വിവാഹമോചന ഹരജി: ഭാര്യയുടെ കാറില്‍ ട്രാഫിക് നിയമം ലംഘിച്ച് ഭര്‍ത്താവിന്റെ പ്രതികാരം
backup
January 30 2017 | 01:01 AM
ജിദ്ദ: വിവാഹമോചന ഹരജി നല്കിയ യുവതിക്ക് ഭര്‍ത്താവിന്റെ വക വിചിത്രമായ പ്രതികാര നടപടി.
യുവതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് പ്രതികാരം തീര്‍ത്തത്. രണ്ടര ലക്ഷം റിയാലിന്റെ ട്രാഫിക് പിഴയാണ് യുവാവ് വരുത്തിയത്.
സംഭവം ട്രാഫിക് വകുപ്പ് അന്വേഷിക്കണമെന്നും പിഴ ഭര്‍ത്താവില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് സഊദി യുവതി നര്മൈനും പിതാവും രംഗത്തെത്തി. മൂന്നാഴ്ചക്കിടെ 375 ഗതാഗത നിയമലംഘനങ്ങളാണ് നടത്തിയത്.
വിവാഹമോചന ഹരജിയില്‍ അടുത്തയാഴ്ച വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."