കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പാഠംപഠിപ്പിക്കാന്‍ രജ്നി റാവത്ത്
ഡെറാഡൂണ്‍: സംസ്ഥാനത്ത് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭിന്ന ലിംഗക്കാരിയായ രജ്നി റാവത്ത്. ഡെറാഡൂണ്‍ ജില്ലയിലെ റായ്പൂര്‍, ധര്‍മപൂര്‍ മണ്ഡലങ്ങളില്‍ ഇവര്‍ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് ഇരുപാര്‍ട്ടികളെയും പാഠം പഠിപ്പിക്കുമെന്ന് ഇവര്‍ വ്യക്തമാക്കിയത്.
പ്രചാരണത്തിലുടനീളം വന്‍ജനക്കൂട്ടമാണ് രണ്ട് മണ്ഡലങ്ങളിലും അവരെ വരവേല്‍ക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും താന്‍ ഉള്‍പ്പെടുന്ന ഭിന്നലിംഗക്കാരെ അവഗണിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും പിന്നീട് അതെല്ലാം അവഗണിക്കുകയായിരുന്നു.
റായ്പൂരില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് തന്നെ വഞ്ചിച്ചുവെന്നും രജ്നി റാവത്ത് ആരോപിച്ചു.
ഡെറാഡൂണ്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയും തന്നെ വഞ്ചിച്ചതായും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."