മൈത്രി ഫോറത്തിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
കോഴിക്കോട്: മൈത്രി ഫോറം പുറത്തിറക്കിയ പുസ്തകങ്ങളുടെയും കെ.പി കുഞ്ഞിമൂസയുടെ ലേഖനങ്ങളുടെ ബ്രോഷര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 'മധുരിക്കും ഓര്‍മകള്‍', 'ഒരു പത്രപ്രവര്‍ത്തകന്റെ തീര്‍ഥാടന സ്മൃതികള്‍', ഡോ. അക്ബര്‍ കൗസറിന്റെ 'പ്രവാചക വൈദ്യം' എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളും പത്രപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ 'ഓ.ലേ അഥവാ ഒരു ലേഖകന്‍' പുസ്തകവും എം.ടിക്ക് സമര്‍പ്പിക്കുന്ന 'ഓട്ടോഗ്രാഫ് ' ബ്രോഷറുമാണ് പ്രകാശനം ചെയ്തത്. ബ്രണ്ണന്‍ കോളജില്‍ തന്റെ സഹപാഠി കൂടിയായ കെ.പി കുഞ്ഞിമൂസയുടേത് അക്ഷരങ്ങളെ സ്‌നേഹിച്ച ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് ഈ പുസ്തകം. പഴയതലമുറയുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ച് അറിയുന്നത് പുതിയ തലമുറയ്ക്ക് ഗുണകരമാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എ.പി സുബൈര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി. മോയിന്‍കുട്ടി, പി.എസ് ശ്രീധരന്‍പിള്ള, പി.ആര്‍ നാഥന്‍, അക്ബര്‍ കൗസര്‍, ടി.പി മഹ്‌റൂഫ്‌രാജ്, കമാല്‍ വരദൂര്‍, മുല്ലവീട്ടില്‍ മൊയ്തീന്‍, ജോയ് വര്‍ഗീസ്, കെ.പി ഷാനവാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."