മേട്ടുപ്പാളയം തേക്കംപ്പട്ടിയില് ആന ക്യാംപ് വരുന്നു
കുന്നൂര്: മേട്ടുപ്പാളയം തേക്കംപട്ടിയില് ആന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഭവാനി പുഴയോട് ചേര്‍ന്നാണ് ക്യാംപ് നടക്കുന്നത്. തമിഴ്നാട് എച്ച്.ആര് ആന്റ് സി.ഇ വകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ നാട്ടാനകള്‍ക്കും ക്ഷേത്ര ആനകള്‍ക്കും ദര്‍ഗകളിലെയും മഠങ്ങളിലെയും മറ്റും ആനകള്‍ക്കാണ് സുഖ ചികിത്സ നല്‍കുന്നത്. അത്പോലെ സമാന രീതിയില്‍ മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലും തൊപ്പക്കാട് ആനവളര്‍ത്തല്‍ ക്യാമ്പിലെ ആനകള്‍ക്കും സുഖ ചികിത്സ നല്‍കും. കാട്ടാനകളുടെ ആക്രമണം ഇല്ലാതിരിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ചുറ്റും സോളാര്‍ വേലി സ്ഥാപിച്ചാണ് ചികിത്സ നല്‍കുന്നത്. കാട്ടാനകളെ നിരീക്ഷിക്കാന്‍ തേക്കംപ്പട്ടിയില് വലിയ ഗോപുരം നിര്‍മിക്കുന്നുണ്ട്.
2003ല്‍ആണ് തമിഴ്നാട്ടില്‍ ആന സുഖ ചികിത്സാ ക്യാമ്പ് തുടങ്ങിയത്. ഇത് ഒമ്പതാമത് ആന ക്യാമ്പാണ് നടക്കുന്നത്. തുടര്‍ച്ചയായി മുതുമലയിലാണ് ആന ക്യാമ്പ് നടന്നിരുന്നത്. എന്നാല്‍ അസൗകര്യം കാരണം പിന്നീട് സ്ഥലം മാറ്റുകയായിരുന്നു. തേക്കംപ്പട്ടിയില് പാപ്പാന്മാര്ക്ക് താമസിക്കാനുള്ള സ്ഥലവും ഭക്ഷണം പാചകം ചെയ്യാനുള്ള സ്ഥലവും മെഡിക്കല്‍ സംഘത്തിന് താമസിക്കാനുള്ള സ്ഥലവും മറ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണിപ്പോള്‍. ഉന്നത ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സ നല്‍കുന്നത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാവും ക്യാമ്പ് പ്രവര്‍ത്തിക്കുക. 40 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പാണ് ഇവിടെ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."