കാക്കൂര്‍ മരമടി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി
കൂത്താട്ടുകുളം: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിയമവിധേയമാക്കിയതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷികോത്സവമെന്നു ഖ്യാതി നേടിയ കാക്കൂര്‍ കാളവയലിനോടബന്ധിച്ചുള്ള കാളവണ്ടിയോട്ടം , മരമടി തുടങ്ങിയവ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
കക്ഷി രാഷ്ട്രീയത്തിനതീ മായി കാക്കൂര്‍ ഗ്രാമമൊറ്റക്കെട്ടായി ഈ ആവശ്യമുന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കൂരില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി.
അഡ്വ: അനൂപ് ജേക്കബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യദാര്‍ഡ്യ സമ്മേളനം കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ എം.ജെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ വത്സന്‍ ചമ്പക്കര, പ്രൊഫ. എം മാധവന്‍കുട്ടി , അഡ്വ. രാജേഷ് പല്ലാട്ട് , കെ.ആര്‍ സതീഷ് , കേരള എലഫെന്റ് ഫെഡറേഷന്‍ ഭാരവാഹികളായ പി ശശികുമാര്‍, പി.എസ് രവീന്ദ്രന്‍ നായര്‍ , തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയന്‍, പ്രോഗ്രാം കണ്‍വീനര്‍ സിനു കാക്കൂര്‍, അരുണ്‍ സത്യകുമര്‍, ഫാ: മാത്യൂസ് പീടികയില്‍, അനില്‍ ചെറിയാന്‍, കെ.കെ അബ്രാഹം , സൈജു മാടക്കാലില്‍, എം.എം ജോര്‍ജ്, കെ.ആര്‍ പ്രകാശന്‍, ജോബി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."