മഹാരാജാസ് കോളജില്‍ അക്രമം: ഹൈബി ഈഡന്‍ എം.എല്‍.എക്കെതിരേ കേസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ അക്രമം നടത്തിയതിനും നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനും ഹൈബി ഈഡന്‍ എം.എല്‍.എയ്ക്കും കണ്ടാലറിയാവുന്ന 50ഓളം കെ.എസ്.യു, ഐ.എന്‍.ടി.യു.സിക്കാര്‍ക്കുമെതിരേ സെന്‍ട്രല്‍ പൊലിസ് കേസെടുത്തു.
പ്രതികളെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം ലോകോളേജില്‍ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യുക്കാരാണ് മഹാരാജാസില്‍ അക്രമം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ശനിയാഴ്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും നശിപ്പിച്ച സംഘം മഹാരാജാസ് കോളജിനുള്ളിലും വ്യാപക നാശനഷ്ടമുണ്ടാക്കി.
പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഓഫീസും ഉപകരണങ്ങളും നശിപ്പിച്ചു.
ഹൈബി ഈഡന്റെയും പി.ടി തോമസിന്റെയും നേതൃത്വത്തില്‍ കോളജ് സംരക്ഷണ സദസ് സംഘടിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് കെ.എസ്.യു നേതൃത്വത്തില്‍ കോളജ് അടിച്ച് തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."