കടുത്ത വേനലിലും കിണറില്‍ വെള്ളം നിറഞ്ഞു; ആശ്വാസത്തിനിടയിലും നാട്ടുകാര്‍ക്ക് കൗതുകം
കൊളത്തൂര്‍: വരള്‍ച്ച രൂക്ഷമാകുന്നതിനിടെ കൊളത്തൂര്‍ പുന്നക്കാടന്കുളമ്പ് റോഡിലെ കിണര്‍ നിറഞ്ഞത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. തേങ്ങാപറമ്പില് സുബ്രഹ്മണ്യന്റെ വീടിനു സമീപത്തുള്ള പഞ്ചായത്ത് കിണറിലാണ് ദിനംപ്രതി വെള്ളം കൂടികൊണ്ടിരിക്കുന്നത്.
മലിനമായതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിണര്‍ പൂര്‍ണമായും വെള്ളം ഒഴിവാക്കി വൃത്തിയാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കിണറില്‍ വെള്ളം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം പതിനഞ്ച് കോലടിയോളം വെള്ളമുയര്‍ന്നിട്ടുണ്ട്. കിണര്‍ വൃത്തിയാക്കിയിട്ട് പതിനൊന്ന് ദിവസം കഴിഞ്ഞ ശേഷമാണ് വെള്ളം നിറയാന്‍ തുടങ്ങിയത്. തുടര്‍ന്ന് പത്തു ദിവസമായിട്ടും വെള്ളത്തിന് യാതൊരു കുറവുമില്ല.
ദിനേനെ മൂന്നോളം വീടുകളിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തെടുക്കുന്നുണ്ടെങ്കിലും വെള്ളത്തിനു യാതൊരു കുറവുമില്ല. പഞ്ചായത്തു കിണറിനു സമീപത്തെ വീടുകളിലെ മൂന്നു കിണറുകളിലും നേരിയ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വെള്ളത്തിന് യാതൊരു വിധ രുചി മാറ്റവുമില്ല. വെള്ളം കുറവായ കിണറുകളില്‍ ഈ കടുത്ത വേനലിലും വെള്ളം നിറഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടമ്മമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."