ജില്ലയില്‍ 2,13,451 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തു
പാലക്കാട്: ജില്ലയിലെ 2,13,451 പേര്‍ക്ക് 67,21,42,400 രൂപ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനായി വിതരണം ചെയ്തതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതര്‍ പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള പുരസ്‌കാരം സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ലളിതാംബികയില്‍ നിന്ന് പാലക്കാട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ.ബാബു ഏറ്റുവാങ്ങുകയുണ്ടായി
അഞ്ച് വിഭാഗങ്ങളിലായി 2,16,842 പേര്‍ക്ക് 68,34,91,500 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥലത്തില്ലാത്തവരെയും, മരിച്ചവരെയും ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ 103 സഹകരണ സംഘങ്ങളിലൂടെ 1540 ഏജന്റുമാര്‍ 1740 വാര്‍ഡുകളിലായാണ് വിതരണം നിര്‍വഹിച്ചത്. കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 40962 പേര്‍ക്ക് 12,28,75,000രൂപ, വാര്‍ധക്യകാല പെന്‍ഷന്‍ 87920 പേര്‍ക്ക് 29,52,44,500രൂപ, വികലാംഗ പെന്‍ഷന്‍ 15266 പേര്‍ക്ക് 4,62,30,900രൂപ, അവിവാഹിത പെന്‍ഷന്‍ 5435 പേര്‍ക്ക് 1,63,04,000രൂപ വിധവാ പെന്‍ഷന്‍ 63868 പേര്‍ക്ക് 19,14,88,000 രൂപയുമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."