സഊദിയും ജര്‍മ്മനിയും വാണിജ്യ ബന്ധം ശക്തമാക്കുന്നു
റിയാദ്: സഊദിയും ജര്‍മ്മനിയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ധാരണയായി. ജര്‍മ്മന്‍ സംഘം സഊദിയില്‍ നടത്തുന്ന പര്യടനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ധാരണയായത്. ഇത് പ്രകാരം, ഊര്‍ജ്ജം, ജലം, വിവര സാങ്കേതിക വിദ്യ, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, കോസ്മെറ്റിക് മെഡിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ജര്‍മ്മന്‍ കമ്പനികള്‍ സഊദിയില്‍ വന്‍ തോതില്‍ നിക്ഷേപമിറക്കും.
സഊദി, ജര്‍മന്‍ സഹകരണത്തില്‍ 400 കമ്പനികളിലായി എട്ട് കോടി ഡോളറിന്റെ നിക്ഷേപം സഊദിയില്‍ നിലവിലുണ്ടെന്ന് സംഘ തലവനായ മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വോള്‍ഫ് വ്യക്തമാക്കി. കിഴക്കന്‍ പ്രവിശ്യയിലെ ചേംബര്‍ മേധാവികളുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണയായത്. സഊദി അറേബ്യയുടെ വിഷന്‍ 2030ന്റെ ഭാഗമായി നിക്ഷേപത്തിന് സാധ്യത തുറന്നതായി ചേംബര്‍ സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന് അല്‍വാബില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ബിസ്നസ് സംഘത്തിന് നല്കിയ സ്വീകരണച്ചടങ്ങിലാണ് അല്‍വാബില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."