HOME
DETAILS
MAL
വാറ്റും സെലക്ടീവ് ടാക്സും സഊദി മന്ത്രിസഭ അംഗീകരിച്ചു
backup
January 30 2017 | 19:01 PM
ജിദ്ദ: മൂല്യവര്‍ധിത നികുതിയും ഹാനികരമായ ഉല്പന്നങ്ങള്ക്കുള്ള സെലക്ടീവ് ടാക്സും നടപ്പാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ സഊദി മന്ത്രിസഭ അംഗീകരിച്ചു.
തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ സെലക്ടീവ് ടാക്സും അടുത്ത വര്‍ഷാദ്യം മുതല്‍ വാറ്റും നടപ്പാക്കുന്നതിനാണ് തീരുമാനം.
സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും സെലക്ടീവ് ടാക്സ് ആണ് ബാധകമാക്കുക. വാറ്റ് അഞ്ചു ശതമാനമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."