HOME
DETAILS

മലയാളിയുടെ ദാസ് കാപ്പിറ്റല്‍

  
backup
January 30 2017 | 19:01 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b5%8d

ഇന്ത്യയിലെ രണ്ടാമത്ത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിനെ തേടിയെത്തിയപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ അഭിമാനം കൊണ്ടു നിറഞ്ഞു തുളുമ്പി. കഴിഞ്ഞ അഞ്ചു ദശാബ്ദമായി നമ്മുടെ വിരഹത്തിനും പ്രണയത്തിനും ഭക്തിക്കുമെല്ലാം ഒരേസ്വരമാണ്, യേശുദാസിന്റെ സ്വരം. നാലു തലമുറയായി നമ്മളെല്ലാം ആ നാദസൗകുമാര്യത്തിനൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു.

നമ്മളെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ മാനദണ്ഡം യേശുദാസിന്റെ ശബ്ദമാണ്. ആരു പാടിയാലും അതു യേശുദാസിനെപ്പോലെയായില്ലെന്നാണു നമ്മള്‍ പറയാറുള്ളത്. ആ ശബ്ദത്തിനു നമ്മള്‍ അടിമകളായെന്നു പറഞ്ഞാലും തെറ്റിെല്ലന്നാണ് എന്റെ പക്ഷം. സംഗീതത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ഏക അളവുകോലാണദ്ദേഹം.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും...' എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുദേവന്റെ വരികള്‍ പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്തേക്കു കാലെടുത്തു വച്ചത്. ആ വരികള്‍ ധ്വനിപ്പിക്കുന്നതുപോലെ ജാതിക്കും മതത്തിനും അതീതമായി മലയാളികളെ മുഴുവന്‍ തന്റെ നാദധാരയില്‍ കോര്‍ത്തിടാന്‍ യേശുദാസിനു കഴിഞ്ഞു. ദാസേട്ടന്‍ ഹരിവരാസനം പാടുന്നതു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മീയാനുഭൂതിയാണു 'റസൂലേ നിന്‍ വരവാലേ...' യെന്ന് ആ കണ്ഠത്തില്‍ നിന്നൊഴുകിവരുമ്പോഴും നമുക്ക് അനുഭവപ്പെടുന്നത്.

മലയാളിയുടെ മതേതരമനസ്സിനെ ഇത്രകണ്ടു സ്വാധീനിച്ച പാട്ടുകാരന്‍, കലാകാരന്‍ ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും എല്ലാകാലത്തേയ്ക്കുമായുള്ള പാട്ടുകാരനാണദ്ദേഹം. എന്റെ തലമുറയുടെ ബാല്യവും കൗമാരവും യൗവ്വനവും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ സ്വാധീനിക്കപ്പെട്ടു. ഞങ്ങള്‍ക്കുശേഷമുള്ള തലമുറയുടെ കാര്യവും അങ്ങനെത്തന്നെ. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ പാടിയ ഗായകനാണദ്ദേഹം. ഒരുപക്ഷേ, മനുഷ്യചരിത്രത്തില്‍ ഇനിയൊരു ഗായകനും കൈവരിക്കാന്‍ കഴിയാത്ത ബഹുമതിയാണത്.

അത്തരത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച രണ്ടു മഹാപ്രതിഭകളാണു മലയാളിക്കു സ്വന്തമായുള്ളത്. മറ്റെയാള്‍ നമ്മുടെ എക്കാലത്തെയും നിത്യഹരിതനായകന്‍ പ്രേംനസീര്‍ തന്നെ. അറുന്നൂറ്റിയമ്പതു സിനിമകളില്‍ നായകനായി അഭിനയിക്കാന്‍ ഇനി ലോകത്താര്‍ക്കും സാധ്യമല്ല. മനുഷ്യചരിത്രത്തിലെ രണ്ടു നിത്യവിസ്മയങ്ങള്‍ക്കു ജന്മംകൊടുത്തത്, അവരെ വളര്‍ത്തി ലോകത്തിന്റെ നെറുകയിലെത്തിച്ചത് മലയാളികളാണ്.

60 കളും 70 കളും മലയാള ചലച്ചിത്രഗാനശാഖയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലമായിരുന്നു. വയലാര്‍, പി ഭാസ്‌കരന്‍, ശ്രീകുമാരന്‍തമ്പി ത്രയം തങ്ങളുടെ അപരിമേയമായ കാവ്യഭംഗികൊണ്ടും പ്രതിഭകൊണ്ടും സുവര്‍ണഗീതങ്ങള്‍ പകര്‍ന്നുതന്നപ്പോള്‍ ബാബുരാജ്, ദേവരാജന്‍മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി ത്രയവും അവര്‍ക്കൊപ്പം എം.കെ അര്‍ജ്ജുനും, എ.ടി ഉമ്മറുമൊക്കെ ആ സുവര്‍ണഗീതങ്ങള്‍ അനശ്വരസംഗീതത്തില്‍ ചാലിച്ചു നമ്മുടെ നാവില്‍ പകര്‍ന്നു നല്‍കി.

ഈ പ്രതിഭകളെല്ലാം ഐക്യപ്പെട്ടത് ഒരേ ശബ്ദത്തില്‍ മാത്രം. അതു ദാസിന്റെ ശബ്ദമായിരുന്നു. ബാബുരാജിന്റെ ഗസല്‍പ്പൂക്കള്‍ക്കും ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ ശുദ്ധകര്‍ണാട്ടിക്കിനും ദേവരാജന്‍മാസ്റ്ററുടെ തരളഭാവഗീതങ്ങള്‍ക്കും പൂമണംപരത്താന്‍ ദാസിന്റെ ശബ്ദംതന്നെ വേണമായിരുന്നു. അദ്ദേഹം ഭാവംനല്‍കിയ പതിനായിരക്കണക്കിനു ഗാനങ്ങളെക്കുറിച്ചു പറയാനല്ല ഞാന്‍ ശ്രമിക്കുന്നത്. മറിച്ച്, എങ്ങനെ ഒരു മനുഷ്യന്റെ ശബ്ദം എല്ലാ മനുഷ്യരുടെയും ശബ്ദമായെന്നാണ്.

നമ്മുടെ ആദ്യത്തെ ജനകീയശബ്ദമെന്നു ദാസിന്റെ ശബ്ദത്തെ വിളിക്കാം. പണ്ഡിതനും പാമരനും സമ്പന്നനും പതിതനുമെല്ലാം ആ ശബ്ദം ജീവിതത്തിന്റെ ഭാഗമായിരുന്നു. സവര്‍ണ കൊത്തളങ്ങളില്‍ ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന കര്‍ണാടക സംഗീതം യേശുദാസിന്റെ ശബ്ദത്തിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലേയ്ക്കു പറിച്ചു നടപ്പെടുകയായിരുന്നു.

സംഗീതം, പാടുന്നവനും കേള്‍ക്കുന്നവനുമുള്ളതാണ് എന്നതാണ് യേശുദാസെന്ന മഹാപ്രതിഭയുടെ ജീവിതം വരും തലമുറകള്‍ക്ക് നല്‍കുന്ന സന്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  33 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  38 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago