HOME
DETAILS

അപകീര്‍ത്തി കേസ്: കെജ്്‌രിവാള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണം

  
backup
January 30 2017 | 19:01 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e0%b5%8d%e2%80%8c

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഗോവയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിന് പിന്നാലെയാണ് അപകീര്‍ത്തി കേസിലും കെജരിവാളിനെതിരേ ഡല്‍ഹി കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
കേസ് പരിഗണിക്കുന്ന മാര്‍ച്ച് 25ന് കെജ്്‌രിവാള്‍ കോടതിയില്‍ ഹാജരാകണമെന്നാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. കെജ്്‌രിവാളിനെക്കൂടാതെ ആംആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ വിശ്വാസ്, അഷുതോഷ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീവക് വാജ്‌പെയ് എന്നിവര്‍ക്കെതിരേയും അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരും 25ന് കോടതിയില്‍ ഹാജരാകണം.
ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ജയ്റ്റിലിക്കെതിരേ അഴിമതിയാരോപണവുമായി കെജ്‌രിവാളും പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയത്. കെജ്്‌രിവാള്‍ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യവെ നടത്തിയ അഴിമതി സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുന്നതില്‍ നിന്നും ജനശ്രദ്ധ മാറ്റുന്നതിനാണ് തനിക്കെതിരായി ആരോപണമുന്നയിച്ചതെന്നാണ് ജയ്റ്റ്‌ലി കോടതിയില്‍ ബോധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago