പാടിവയല്‍- കടല്‍മാട് റോഡ് ടാറിങിന് നടപടിയില്ല: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
മേപ്പാടി: മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പാടിവയല്‍- കടല്‍മാട് റോഡ് ടാറിങ് പ്രവര്‍ത്തി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ടാറിങ് ആരംഭിക്കാനായി കല്ല് ഇറക്കിയെങ്കിലും ടാറിങ് ആരംഭിക്കാന്‍ ഇതുവരെയും കരാറുകാരന്‍ തയ്യാറായിട്ടില്ല.
അടുത്തമാസം 15 മുതല്‍ നാട്ടുകാര്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കാന്‍ ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്. പാടിവയല്‍ മുതല്‍ കടല്‍മാട് സ്‌കൂള്‍ വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. സ്‌കൂള്‍, ആദിവാസി കോളനികള്‍ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശത്തെ റോഡ് തകര്‍ന്നതോടെ ജനജീവിതം പ്രയാസകരമായിട്ടുണ്ട്. 20 വര്‍ഷം മുന്‍പാണ് ഈ റോഡ് ഇതിന് മുന്‍പ് ടാര്‍ ചെയ്തത്. ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന് കാല്‍ നടപോലും സാധ്യമല്ലാത്ത സ്ഥിതിയായിട്ടുണ്ട്. 30 ലക്ഷം രൂപയാണ് റോഡ് ടാറിങ് വകയിരുത്തിയത്. കരാറുകാരന്‍ നാട്ടുകാര്‍ക്ക് പലതവണ ഉറപ്പ് നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."