കോടംതുരുത്ത് പഞ്ചായത്ത് ഭരണം സുഗമമായി നടക്കുന്നില്ല; ഭരണ പരിചയക്കുറവെന്ന് നാട്ടുകാര്‍
തുറവൂര്‍:കോടംതുരുത്ത് പഞ്ചായത്ത് ഭരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി. ഇവിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്ന് അംഗങ്ങള്‍ പറയുന്നു.
കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള കോടംതുരുത്തില്‍ വനിത പ്രസിഡന്റിന് ഭരണപരിചയമില്ലാത്തതുകൊണ്ട് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തംഗങ്ങള്‍ തമ്മിലും പ്രസിഡന്റിന് അഭിപ്രായ ഭിന്നതയുണ്ടെന്നു പറയപ്പെടുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി പാസാക്കിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് വിമുഖത കാണിക്കുന്നതായി ഒരു വിഭാഗം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.
പഞ്ചായത്ത്തലത്തിലുള്ള ആസൂത്രണ സമിതി ചെയര്‍മാനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന ആളെ ഒഴിവാക്കി പ്രസിഡന്റിന് താല്‍പര്യമുള്ള മറ്റൊരു പാര്‍ട്ടിക്കാരനെ നിശ്ചയിച്ചിരിക്കുന്ന നടപടിക്ക് എതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡി.സി.സി.പ്രസിഡന്റിന് പരാതി നല്‍കാനൊരുങ്ങുകയാണ്. കോടംതുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.പി.മധുവിനോടു പോലും ഒരു കാര്യവും കൂടിയാലോചനകളും മറ്റും നടത്താതെയാണ് പ്രസിഡന്റ് ഏകാധിപത്യ ഭരണം നടത്തുന്നതെന്ന് ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും വ്യക്തമാക്കി.
പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള ഭിന്നത മുതലെടുത്ത് പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥന്മാരും ഇവിടെ അഴിമതി നടത്തുന്നതായി ജനങ്ങളില്‍ നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് ഇവിടെ ഭരണം സുഗമമാക്കാന്‍ കഴിയാത്തതെന്നും ഒരു ഗ്രൂപ്പിന്റെയും സമുദായ സംഘടനയുടെയും കളിപ്പാവയായി പഞ്ചായത്ത് പ്രസിഡന്റ് മാറിക്കഴിഞ്ഞതായി നാട്ടുകാര്‍ വ്യക്തമാക്കി.
ഇനിയെങ്കിലും പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത അവസാനിപ്പിച്ച് മുടങ്ങികിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."