HOME
DETAILS
MAL
ദേശീയ ഗാനത്തിനിടെ ഫാറൂഖ് അബ്ദുല്ല ഫോണില്‍ സംസാരിച്ചത് വിവാദമാകുന്നു
backup
May 27 2016 | 20:05 PM
കൊല്‍ക്കത്ത: മുന്‍ കശ്മിര് മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല ദേശീയ ഗാനം ചൊല്ലുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിവാദമാകുന്നു. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. ദേശീയ ഗാനത്തിനായി നേതാക്കള്‍ എഴുന്നേറ്റു നില്ക്കുമ്പോള് ഫാറൂഖ് അബ്ദുല്ല മൊബൈലില്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ബംഗ്ലാദേശ് വ്യവസായ മന്ത്രി അമിര്‍ ഹുസൈന്, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, ബബൂല്‍ സുപ്രിയോ, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."