HOME
DETAILS

ഉമറിനും അനിര്‍ബനും എതിരായ അച്ചടക്ക നടപടിക്ക് ഹൈക്കോടതി സ്റ്റേ

  
backup
May 27 2016 | 20:05 PM

%e0%b4%89%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും എതിരായി സര്‍വകലാശാല അധികൃതര്‍ സ്വീകരിച്ച അച്ചടക്ക നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. നടപടിയ്‌ക്കെതിരേ യൂനിവേഴ്‌സിറ്റി അപ്‌ലറ്റ് അതോറിറ്റിയില്‍ ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകുന്നത് വരെ ഇരുവര്‍ക്കുമെതിരേ നടപടി ജസ്റ്റിസ് മന്‍മോഹന്‍ സ്റ്റേ ചെയ്തു. നേരത്തെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരായ നടപടിയും കോടതി തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെയ് 13ന് പുറപ്പെടുവിച്ച വിധി ഇവര്‍ക്കും ബാധകമാണെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന് ഉമര്‍ഖാലിദിന് ഒരു സെമസ്റ്റര്‍ റദ്ദാക്കലും 20,000 രൂപ പിഴയുമാണ് സര്‍വകലാശാല അധികൃതര്‍ വിധിച്ചിരുന്നത്. അനിര്‍ബന് ജൂലൈ 15 വരെ മാറ്റിനിര്‍ത്തലും ജൂലൈ 23ന് ശേഷം അഞ്ചു വര്‍ഷത്തേക്ക് വിലക്കുമായിരുന്നു ശിക്ഷ. തന്റെ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കാനാണ് ജൂലൈ 16 മുതല്‍ 22 വരെ അനിര്‍ബന് സമയം നല്‍കിയത്.
അപ്്‌ലറ്റ് അതോറിറ്റി വിദ്യാര്‍ഥികളുടെ അപ്പീല്‍ തള്ളുകയാണെങ്കില്‍ ആ ഉത്തരവ് മൂന്നാഴ്ചയ്ക്ക് ശേഷം മാത്രമേ ബാധകമാക്കാന്‍ പാടുള്ളു എന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉപാധികളോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലോ ധര്‍ണയിലോ പങ്കാളികളാകരുതെന്നും കോടതി വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടനാട് വയോധികയുടെ കൊലപാതകം: അമ്മയെ വഴക്കു പറഞ്ഞതിന്റെ പ്രതികാരമാണെന്ന് മൊഴി; പ്രതി പിടിയിൽ

Kerala
  •  a month ago
No Image

പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ

Kuwait
  •  a month ago
No Image

വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രൊമോഷന്‍ ഓഫറുകളില്‍ വീഴുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശവുമായി കുവൈത്ത്

Kuwait
  •  a month ago
No Image

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

Kerala
  •  a month ago
No Image

വായു മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു; മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു

uae
  •  a month ago
No Image

ആറ് മാസത്തെ സാലറി സ്‌റ്റേറ്റ്‌മെന്റും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് പ്രതിശ്രുത വധുവിന്റെ പിതാവ്; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

uae
  •  a month ago
No Image

സഊദി അറേബ്യയുടെ അഴിമതി വിരുദ്ധ നീക്കം: ജൂലൈയിൽ 142 പേർ അറസ്റ്റിലായി, 425 പേരെ ചോദ്യം ചെയ്തു

Saudi-arabia
  •  a month ago
No Image

ലൈംഗിക പീഡനക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം, പത്ത് ലക്ഷം പിഴ 

National
  •  a month ago
No Image

കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി

National
  •  a month ago
No Image

2027 ഓഗസ്റ്റ് 2 ന് മുമ്പ് കാണാനാവുന്ന ആകാശ വിസമയങ്ങൾ ഏതെല്ലാം; കൂടുതലറിയാം

uae
  •  a month ago