HOME
DETAILS
MAL
പള്ളി ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം: എസ്.കെ.എസ്.എസ്.എഫ്
backup
January 31 2017 | 05:01 AM
കണ്ണൂര്‍: മമ്മാക്കുന്നിനടുത്തുള്ള എളവനയിലെ മുണ്ടപ്പള്ളി മഖാം ശരീഫിനോടനുബന്ധിച്ചു സ്ഥിതി ചെയ്യുന്ന നിസ്കാരപള്ളിയില്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ സാമൂഹ്യ ദ്രോഹികള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണമെന്നു എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം നടത്താനുളള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം. പതിറ്റാണ്ടുകളായി പരിസരവാസികളായ മുസ്ലീമുകള്‍ നമസ്കരിച്ചു പോകുന്ന പള്ളിയാണിത്. ഇവിടെ നടക്കുന്ന ആണ്ടു നേര്ച്ചയില് ആബാലവൃദ്ധം വ്യത്യസ്ത മതവിഭാഗങ്ങള്‍ പങ്കെടുക്കുന്നതാണ്. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിനു മുന്പില് കൊണ്ടുവരണമെന്ന് നേതാക്കളായ സലാംദാരിമി, ഷഹീര്‍ പാപ്പിനിശേരി, ടി.ലതീഫ്, ബഷീര്‍, മഹ്റൂഫ്, ടി.കെ ജുനൈദ് ചാലാട് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."