എസ്.എന്‍ കോളജ് പ്രിന്‍സിപ്പലിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തതില് പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂര്‍ എസ്.എന്‍ കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
രാവിലെ 10 മുതല്‍ തുടങ്ങിയ ഉപരോധ സമരം ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ ഫെബ്രുവരി 10നുള്ളില്‍ പരിഹാരമുണ്ടാക്കുന്ന ഉറപ്പിലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. കോളജ് കാംപസില്‍ കുടിവെള്ള സൗകര്യമില്ല, കുട്ടികള്‍ക്ക് പഠിക്കാനും ഇരിക്കാനുമാവശ്യമായ ബെഞ്ചുകളും ഡസ്കുകളും ക്ലാസ് മുറികളിലില്ല, ഓഡിറ്റോറിയത്തില്‍ പരീക്ഷ നടത്തുന്നു, ക്ലാസ് മുറികളില്‍ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളകി വീഴുന്നു തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ പ്രകാശന് തിരുമംഗലത്തിനെ ഉപരോധിച്ചത്.
തുടര്‍ന്ന് കോളജ് അധികൃതര്‍ ചര്‍ച്ചക്ക് തയാറായി. 10നകം കോളജില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നും കോളജ് ഓഡിറ്റോറിയത്തില്‍ ഇനി പരീക്ഷ നടത്തില്ലെന്നും കോളജ് അധികൃതരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കോളജ് അധികൃതര്‍ ഉറപ്പ് നല്കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
ചര്‍ച്ചയില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രകാശന് തിരുമംഗലത്ത്, മാനേജ്മന്റ് പ്രതിനിധി വിനോദ്, സിന്‍ഡിക്കേറ്റ് മെമ്പര്‍ അജയന്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേന്ദ്രന്, കെ.എസ്.യു യൂനിറ്റ് സെക്രട്ടറി സാജന്, പ്രസിഡന്റ് ഫറാന്‍, നേതാക്കളായ സൗരവ് സ്വരാഗ്, ഉജ്വല്‍ പവിത്രന് എന്നിവര്‍ പങ്കെടുത്തു.
കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സമരം നടത്തുന്ന വിവരമറിഞ്ഞ് മുന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, കെ.എസ്.യു ജില്ലാ നേതാക്കളായ വി.കെ അതുല്‍, കോളജ് യൂനിയന്‍ ചെയര്മാന് ഷിബിന്‍ ഷിജു, ആര്.കെ സുജിന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."