എയ്യള വെല്‍ഫെയര്‍ അസോസിയേഷന്‍ നാലാം വാര്‍ഷികം ആഘോഷിച്ചു
ചട്ടഞ്ചാല്‍: എയ്യള കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യഭ്യാസ, സാംസ്‌കാരിക ഇടങ്ങളില്‍ സജീവവുമായ എയ്യള വെല്‍ഫയര്‍ അസോസിയേഷന്റെ നാലാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കവി മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സുലൈമാന്‍ ബാദുഷ എയ്യള അധ്യക്ഷനായി. ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം.എ.റഹ്മാന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഖാദര്‍ മാങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച സിഗ് നേച്ചര്‍ പുസ്തകം സന്തോഷ് പനയാല്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ ഏറ്റുവാങ്ങി. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി കഥയുടെ ചര്‍ച്ച നടന്നു.
താഹ മാടായി വിഷയം അവതരിപ്പിച്ചു. ജിനേഷ് കുമാര്‍ എരമം, ഡോ. വി.പി.പി.മുസ്തഫ, കെ.രാഘവന്‍, നാരായണന്‍ നമ്പൂതിരി, രതീഷ് പിലിക്കോട്, ഹനീഫ് യൂസഫ്, മുഹമ്മദ് കുഞ്ഞി ബാവിക്കര സംസാരിച്ചു. എയ്യള പ്രദേശത്തെ പൊതു പരീക്ഷയില്‍ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. മജീഷ്യന്‍ ഇന്ദ്രജാല്‍ ഭാസ്‌കര്‍ കൂത്തുപറമ്പ് ഹിപ്‌നോരമ 2017 പരിപാടിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."