സി.പി.എം അക്രമങ്ങള്‍ക്കെതിരേ ഉപവാസം
പാലക്കാട്: സ്‌നേഹത്തിലൂടെയും കരുണയിലൂടെയും പുതു തലമുറയെ വളര്‍ത്തിയെടുത്ത് ശരിയായ പാതയിലേക്ക് നയിക്കണമെന്ന് വിക്‌ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.എന്‍ സരസു പറഞ്ഞു.
സി.പി.എം അക്രമങ്ങള്‍ക്കെതിരേ മാര്‍കിസിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ബഹുജന സത്യാഗ്രഹം കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കലാലയങ്ങളില്‍ ശവമാടം കുത്തിയവരും, പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതുമായ സംസ്‌കാരം നമ്മെ തെറ്റായ വഴിയിലേക്കാണ് നയിക്കുക. ഇതൊരു പ്രതീകമാണ്. കൊലപാതക വാസന ഉണ്ടാക്കി എടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആര് കൊല്ലപ്പെട്ടാലും കുടുംബം അനാഥമാകുമെന്നോര്‍ക്കണം. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളില്‍ ഇന്ന് നടമാടുന്ന അക്രമവും അഴിമതിയും അരാജകത്വത്തിലേക്ക് നയിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
അക്രമങ്ങള്‍ തടയിടുന്നതിന് രക്ഷിതാക്കള്‍ സ്വന്തം മക്കളായ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കണമെന്ന് പി.എന്‍. സരസു പറഞ്ഞു. 26 വര്‍ഷം കോളജ് അധ്യാപികയായും ഒരു വര്‍ഷം പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചതിന്റെ ഓര്‍മകള്‍ അവര്‍ സദസിന് പങ്കുവച്ചു.
പലപ്പോഴും വിദ്യാര്‍ഥികളെ അക്രമത്തിനു പ്രേരിപ്പിക്കുന്നത് അവിടുത്തെ അധ്യാപകര്‍ തന്നെയാണെന്നും അധ്യാപകരും വിദ്യാര്‍ഥികളും അക്രമരാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ഡോ. എന്‍. ത്യാഗരാജന്‍ അധ്യക്ഷനായി. കെ. സുരേന്ദ്രന്‍, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, പി.എന്‍ ഈശ്വരന്‍, എസ്. സേതുമാധവന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എ.എന്‍. അനുരാഗ്, ആറുച്ചാമി , ദീപു നാരായണന്‍, ബാബു പീറ്റര്‍, ഭാസ്‌കരന്‍, പി. ചന്ദ്രന്‍, വി. രാജന്‍, പ്രൊഫ. വി.ടി. രമ, ജി. രാമചന്ദ്രന്‍, വി.കെ. സോമസുന്ദരന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി. ജിനചന്ദ്രന്‍, എന്‍. മോഹന്‍കുമാര്‍, പി.എന്‍. സുന്ദരന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."