ഇന്ത്യാന എക്സിബിഷന് മാന്വല്‍ പുറത്തിറക്കി
ദോഹ: ഇന്ത്യന്‍ ബിസിനസ് പ്രൊഫഷനല്‍സ് നെറ്റ്വര്‍ക്ക്(ഐ.ബി.പി.എന്‍) സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഇന്ത്യാന എക്സിബിഷന്റെ മാന്വല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. മാര്‍ച്ച് 17 മുതല്‍ ദോഹ എക്ബിഷന്‍ ആന്റ് കണവന്ഷന് സെന്ററില്‍ നടക്കുന്ന എക്സിബിഷനില്‍ ഇന്ത്യയില്‍ നിന്നുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കും.
വിവിധ വ്യവസായ മേഖലകളെ ഒരു കുടക്കീഴില് കൊണ്ടു വരികയും ഖത്തറിനും ഇന്ത്യക്കുമിടയില്‍ വ്യപാര, നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുകയുമാണ് എക്സിബിഷന്റെ ലക്ഷ്യമെന്ന് മാന്വല്‍ പറയുന്നു. ഒരേ സ്ഥലത്ത് തന്നെ ബിസിനസ് ടു ബിസിനസ്(ബി2ബി), ബിസിനസ് ടു കസ്റ്റമര്‍(ബി2സി) സാധ്യതകള്‍ തുറന്നു നല്കുന്നു എന്നതാണ് ഇന്ത്യാന എക്സിബിഷന്റെ പ്രത്യേകത. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കാനും വ്യാപാരികള്‍, വിതരണക്കാര്‍, നിര്‍മാതാക്കള്‍, ഉപഭോക്താക്കള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് ഒരുമിച്ചു ചേരാനും എകിബിഷന് അവസരമൊരുക്കും.
എക്സിബിഷനോട് അനുബന്ധമായി വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും നടക്കും. 300 ഇന്ത്യന്‍ നിര്‍മാതാക്കാളും സേവനദാതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐബിപിഎന്‍ നേരത്ത് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."