HOME
DETAILS

ജിഷ വധം: എസ്.പി അജിതാബീഗം ഉള്‍പ്പെട്ട സംഘം അന്വേഷിക്കും; ആദ്യം മുതല്‍ തുടങ്ങുമെന്ന് എ.ഡി.ജി.പി സന്ധ്യ

  
backup
May 27 2016 | 21:05 PM

%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ac%e0%b5%80%e0%b4%97%e0%b4%82-%e0%b4%89

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ പുതിയ സംഘമായി. പിണറായി വിജയന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ എ.ഡി.ജി.പി:ബി സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും അവരെ കഴിഞ്ഞ ദിവസം ദക്ഷിണാമേഖലാ എ.ഡി.ജി.പിയായി നിയമിക്കുകയും ചെയ്തിരുന്നു.
പഴയ അന്വേഷണ സംഘത്തെ പൂര്‍ണമായും ഒഴിവാക്കി സന്ധ്യയ്ക്ക് ആവശ്യമുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ടീമിനെ തെരഞ്ഞെടുക്കുകയും സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്.പി പി.ഉണ്ണിരാജ, എറണാകുളം സി.ബി.സി.ഐ.ഡി എസ്.പി: വി.കെ.മധു, ഡിവൈ.എസ്.പിമാരായ സോജന്‍, സുദര്‍ശന്‍, ശശീധരന്‍, സി.ഐ ബൈജു പൗലോസ് എന്നിവരാണ് സന്ധ്യയുടെ കീഴിലെ പുതിയ അന്വേഷണ സംഘം. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ ഡിവൈ.എസ്.പി ജിജിമോന്‍ കേസ് ഫയല്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറി.
പുതിയ അന്വേഷണ സംഘത്തില്‍ കഴിവ് തെളിയിച്ച രണ്ട് വനിതാ ഐ.പി.എസുകാരാണുള്ളത്. ബി സന്ധ്യയും, അജിതാബീഗവും. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറായും വയനാട് എസ്.പിയായും മികവു തെളിയിച്ച അജിതാബീഗത്തിനെ രാഷ്ട്രീയ ഇടപെടല്‍ മൂലം തട്ടിക്കളിക്കുകയായിരുന്നു.
അവസാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപ്പെട്ടാണ് കൊല്ലം റൂറല്‍ എസ്.പിയായി നിയമിച്ചത്. അവിടെ നിന്നാണ് ജിഷാ കൊലക്കേസ് അന്വേഷണ സംഘത്തിലേയ്ക്ക് എത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പി പി.ഉണ്ണിരാജ നിലവില്‍ കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്.
അതേ സമയം, ജിഷ കൊലക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യം മുതല്‍ തുടങ്ങുമെന്ന് ഇന്നലെ ദക്ഷിണ മേഖലാ എ.ഡി.ജി.പിയായി ചുമതലയേറ്റ ശേഷം ബി സന്ധ്യ സുപ്രഭാതത്തോട് പറഞ്ഞു. ഇന്ന് പുതിയ അന്വേഷണസംഘം യോഗം ചേരും.
നിലവില്‍ കേസ് അന്വേഷിച്ച സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സന്ധ്യ പറഞ്ഞു. ജിഷ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago