അയിരൂരില്‍ പ്രതിഷേധ കൂട്ടായ്മ
മാറഞ്ചേരി: ഗുരുവായൂര്‍-തിരുന്നാവായ റെയില്‍വെ ലൈന്‍ അലൈന്‍മെന്റിനെതിരേ അയിരൂര്‍ മദ്‌റസയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിര്‍ദ്ദിഷ്ട പാത കനോലി കനാലിന്റെ 50 മീറ്റര്‍ മാറി ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് കനോലി കനാലിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേശീയ ജലപാതയായി പ്രഖ്യാപിച്ച കനോലി കനാലിനോട് ചേര്‍ന്ന് റെയില്‍വേ ലൈനിനായി ശ്രമം നടന്നിരുന്ന 2014ല്‍ അയിരൂരില്‍ അലൈന്‍മെന്റിനെതിരേ പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ചിരുന്നു.
സര്‍ക്കാരുകള്‍ വീണ്ടും പാതക്കായി ഒരുക്കം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയത്. സര്‍വേക്കെതിരേ ശക്തമായ സമരം തുടരാന്‍ യോഗം തീരുമാനിച്ചു.റെയില്‍വെ ,റവന്യൂ അധികൃതര്‍ പരിശോധനക്കെത്തുന്നത് ജനങ്ങളെ മുന്‍നിര്‍ത്തി തടയാനും കനാലി കനാലിന്റെ പരിസരത്തുള്ളവരെയും, നാട്ടുകാരേയും ബോധവല്‍ക്കരിക്കാനും പ്രതിഷേധ കൂട്ടായ്മ തീരുമാനിച്ചു.അയിരൂര്‍ മദ്‌റസയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ സ്ത്രീകള്‍ അടക്കം 500ള്ളം പേര്‍ പങ്കെടുത്തു. പ്രതിഷേധ കൂട്ടായ്മ ചെയര്‍മാന്‍ കെ.വി.ഭാസ്‌കരന്‍ അയിരൂര്‍, വൈസ് ചെയര്‍മാന്‍ വാല്‍ പറമ്പില്‍ ബഷീര്‍, എ.കെ.കാസിം, കുഞ്ഞിമോന്‍കല്ലയില്‍ അയിരൂര്‍ മുഹന്മദലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."