'മെഡിക്കല്‍ കോളജിലെ സൗജന്യ ഉച്ചഭക്ഷണം വഴിപാടാകുന്നു'
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശപ്പുരഹിത ഭക്ഷണം പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത് വഴിപാടായിരിക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി. നിലവാരം കുറഞ്ഞ ഭക്ഷണമാണ് രോഗികള്‍ക്കു കൊടുക്കുന്നതെന്ന് വ്യാപക പരാതിയുï്. കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത നടത്തിപ്പുകാരാണ് നിലവാരം കുറഞ്ഞ ഭക്ഷണം രോഗികള്‍ക്കു നല്‍കുന്നതെന്നും സമിതി ആരോപിച്ചു.
രïായിരത്തോളം പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്കിവരുന്നതായാണ് അധികൃതര്‍ പറയുന്നത്.
കരാറുകാരും അധികൃതരും ചേര്‍ന്നു പദ്ധതിയില്‍ അഴിമതി നടത്തുന്നതായും ആരോപണമുï്. മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കിയിട്ടുïെന്നും ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ പ്രസിഡന്റ് വി.സി സേതുമാധവന് അധ്യക്ഷനായി. സി.കെ സെയ്താലിക്കുട്ടി, സി.പി ഹുസൈന്, പി.സി കാദര്‍, കെ.കെ കോയക്കുട്ടി, എ. അജിത്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."