മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
കോഴിക്കോട്: നഗരത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാലിന്യക്കുമ്പാരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മീന്‍ മാര്‍ക്കറ്റിന് പിന്‍ഭാഗത്താണ് തീപടര്‍ന്നത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ഇതിനു സമീപം നിരവധി മീന്‍പെട്ടികള്‍ ഉïായിരുന്നു. ബീച്ചില്‍നിന്നു രï് യൂനിറ്റ് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.
വെള്ളക്കെട്ട്: ദുരിതത്തിലായി യാത്രക്കാര്‍
എളേറ്റില്‍: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍-വട്ടോളി -നെല്ലാങ്കണ്ടïി റോഡിലെ വെള്ളക്കെട്ട് വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടാകുന്നു. പറക്കുന്ന് നൂറുല്‍ ഹുദാ മദ്‌റസയ്ക്കു സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
വട്ടോളിയില്‍നിന്നു എന്‍.എച്ച് 212ലേക്കു എളുപ്പം എത്താനും നെല്ലാങ്കïണ്ടി വഴി കൊടുവള്ളി, കോഴിക്കോട് നഗരങ്ങളില്‍ എത്താനായി തിരഞ്ഞെടുക്കുന്ന പ്രധാന റോഡുമാര്‍ഗമാണിത്. വാഹനങ്ങള്‍ വെള്ളക്കെട്ട് ശ്രദ്ധിക്കാതെ പോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റോഡ് നവീകരണത്തിനു കോടി രൂപ പാസായിരുന്നു.
അതുകൊï് ഓവുചാല്‍ നിര്‍മിച്ച് പരിഹാരം കാണണമെന്നു ബന്ധപ്പെട്ട അതികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ ആവശ്യത്തെ അവഗണിക്കുകയായിരുന്നു.
ഓവുചാല്‍ നിര്‍മിച്ച് പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് പറക്കുന്ന് ശാഖാ ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ ഷമീര്‍ പറക്കുന്ന് ഉദ്ഘാടനം ചെയ്തു. അജ്മല്‍ റോഷന്‍, ഫൈസല്‍ കോന്നാലില്‍, അബൂ ലായിഫ്, നാഫി മരക്കാര്‍, ഹംസ, പി.കെ ഫഹ്മിദ്, മൂസ കോന്നാലില്‍, കെ.ടി ജസീര്‍, മിദ്‌ലാജ്, പി.ടി ജലീല്‍, യൂനുസ് നേതൃത്വം നല്‍കി.
പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."