ഗെയില്‍: സര്‍ക്കാര്‍ ഭീകരവാഴ്ച അവസാനിപ്പിക്കണമെന്ന്
കോഴിക്കോട്: ഗെയിലിനുവേïി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊലിസ് നടത്തുന്ന നരനായാട്ടും ഭീകരവാഴ്ചയും അവസാനിപ്പിക്കണമെന്ന് ഗെയില്‍ വിക്ടിംമ്സ് ഫോറം സംസ്ഥാന ചെയര്മാന് സി.ആര് നീലകണ്ഠനും ജന. കണ്‍വീനര്‍ റസാഖ് പാലേരിയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലെ കൂറ്റനാട് കരിമ്പയില്‍ നിരവധി പേരെ തല്ലിച്ചതച്ചുകൊïാണ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നടത്തിയത്.
കൃത്യമായ ഉത്തരവുകളോ, നോട്ടിഫിക്കേനോ ഇല്ലാതെ ഗെയിലിനുവേïി വന്‍ പൊലിസ് സന്നാഹത്തോടെ കടന്നുവന്നാണ് സാധാരണക്കാരെ തല്ലിച്ചതച്ച് ഭൂമി ഏറ്റെടുക്കുന്നത്. നന്ദിഗ്രാം, സിങ്കൂര്‍ മോഡല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് സര്‍ക്കാര്‍ മുതിരുമ്പോള്‍ മൗനം പാലിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടും പ്രതിഷേധാര്‍ഹമാണ്. കേരളത്തിന് യാതൊരു ഉപകാരവുമില്ലാത്ത പദ്ധതിക്കുവേïി നടക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇരകള്‍ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."