അധികാരമുപയോഗിച്ച് ബാങ്കുകള്‍ പിടിച്ചെടുക്കുന്ന സി.പി.എം നടപടി ജനാധിപത്യവിരുദ്ധം: രമേശ് ചെന്നിത്തല
കല്‍പ്പറ്റ: മികച്ച രീതിയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ജില്ലാ ബാങ്കുകള്‍ ഭരണാധികാരമുപയോഗിച്ച് പിടിച്ചെടുത്ത് സി.പി.എമ്മിനു നല്കുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വിശാല ജനറല്‍ ബോഡി യോഗവും കെ രാഘവന് മാസ്റ്റര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്, പി.വി ബാലചന്ദ്രന്, വി.എ മജീദ്, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്, കെ.കെ വിശ്വനാഥന് മാസ്റ്റര്‍, ഒ.വി അപ്പച്ചന്, മംഗലശ്ശേരി മാധവന് മാസ്റ്റര്‍, എം.എ ജോസഫ്, എന്‍.എം വിജയന്, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്, ഡി.പി രാജശേഖരന്, പി.എം സുധാകരന്, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്, ഒ.ആര് രഘു, ആര്.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, എന്‍.യു ഉലഹന്നാന്, പി.ഡി സജി, പി.കെ കുഞ്ഞുമൊയ്തീന്, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, കമ്മന മോഹനന്, പി.വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ.ഇ വിനയന്, ചിന്നമ്മ ജോസ്, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, പി.പി ആലി, മാണി ഫ്രാന്‍സീസ്, കെ.എന്‍ രമേശന്, അച്ചപ്പന്‍ കുറ്റിയോട്ടില്‍, ടി.ജെ ജോസഫ്, കെ.ജെ പൈലി, ടി.ജെ ഐസക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."