ചെറുകിട കര്‍ഷകരുടെ ഉടമസ്ഥതയില്‍ മിനി ടീ ഫാക്ടറികള്‍
കല്‍പ്പറ്റ: ചെറുകിട കര്‍ഷകരുടെ ഉടമസ്ഥതയില്‍ മിനി ടീ ഫാക്ടറികള്‍ തുടങ്ങുന്നതിനുള്ള പദ്ധതി നടപ്പിലായതായി ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസറി ഓഫിസര്‍ കെ സുനില്‍കുമാര്‍ അറിയിച്ചു. പ്രതിദിനം അഞ്ഞൂറു കിലോ വരെ തേയില ഉല്പാദിപ്പിക്കാന് ചെറുകിട കര്‍ഷകര്‍ക്ക് ടീ ബോര്‍ഡ് അംഗീകാരം നല്കി.
താല്പര്യമുള്ള കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും ഓഫിസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില്‍ എ.ഡി.എം കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. യോഗത്തില്‍ പച്ചത്തേയിലയുടെ ജനുവരിയിലെ താങ്ങുവില 13 രൂപയായും നിശ്ചയിച്ചു.
എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലക്ക് നല്കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം.
ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ വലുത് അത് കര്‍ഷകര്‍ക്ക് നല്കി വിവരം ടീ ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം.
യോഗത്തില്‍ ചെറുകിട തേയില കര്‍ഷക പ്രതിനിധികളായ കെ.സി കൃഷ്ണദാസ്, സുനീഷ് തോമസ്, ടീ എസ്റ്റേറ്റ് പ്രതിനിധികളായ ജേക്കബ് തരകന്, ബി.എം ഉത്തപ്പ, ബോട്ട് ലീഫ് ടീ ഫാക്ടറി പ്രതിനിധി വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."